Asianet News MalayalamAsianet News Malayalam

സച്ചിനെ കണ്ടത് പ്രചോദനം, ബാറ്റിംഗ് വെടിക്കെട്ടിന് പിന്നിലെ രഹസ്യങ്ങളുമായി യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ടീമിലെത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ജെയ്‍‍സ്വാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

IPL 2021 Yashasvi Jaiswal reveals How Sachin Tendulkar changed his performance in IPL Exclusive interview
Author
Sharjah - United Arab Emirates, First Published Oct 5, 2021, 8:47 AM IST

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിന്(IPL 2021) മുന്‍പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി(Sachin Tendulkar) നടത്തിയ കൂടിക്കാഴ്‌ച വഴിത്തിരിവായതായി രാജസ്ഥാന്‍ റോയൽസ്(Rajasthan Royals) യുവ ഓപ്പണര്‍ യശസ്വി ജെയ്‍‍സ്വാള്‍(Yashasvi Jaisw). ഇന്ത്യന്‍ ടീമിലെത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ജെയ്‍‍സ്വാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎല്ലിന്‍റെ യുഎഇ പാദത്തില്‍ വമ്പന്‍ പ്രകടനമാണ് ജെയ്‍‍സ്വാള്‍ പുറത്തെടുക്കുന്നത്.

തോറ്റാല്‍ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈന്‍; രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

'മികച്ച അനുഭവമായിരുന്നു രാജസ്ഥാന്‍ റോയല്‍സില്‍. കുമാര്‍ സംഗക്കാരയും സുബിനുമായി സംസാരിച്ചിരുന്നു. സ്വതന്ത്രമായി കളിക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി സംസാരിച്ചത് വളരെ സന്തോഷകരമായ അനുഭവമായി. കൂടിക്കാഴ്‌ചയ്‌ക്ക് വഴിയൊരുക്കിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദി അറിയിക്കുന്നു. ട്വന്‍റി 20യില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് സച്ചിന്‍ ഉപദേശിച്ചു. നേരിടാന്‍ പ്രയാസം തോന്നിയ ഒരു ബൗളറില്ല. കുമാര്‍ സംഗക്കാരയും രാഹുല്‍ ദ്രാവിഡും മികച്ച ഉപദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അമിതാവേശം കാണിക്കാതെ, എന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാനാണ് ഉപദേശിച്ചത്. കളി ആസ്വദിക്കുക എന്ന അവരുടെ ഉപദേശം പ്രയോഗത്തിലാക്കാനാണ് ശ്രമം. പരിശീലനത്തെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. പരിശീലനത്തില്‍ മികവ് കാട്ടിയാല്‍ മത്സരത്തിലും തിളങ്ങാമെന്നാണ് ഇതിഹാസ താരങ്ങളുടെ ഉപദേശം. പരിശീലനത്തില്‍ നന്നായി ശ്രദ്ധിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വാസം' എന്നും യശസ്വി ജെയ്‍‍സ്വാള്‍ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. 

കാണാം യശസ്വി ജെയ്‍‍സ്വാളുമായുള്ള അഭിമുഖം

ഐപിഎല്ലില്‍ ഇന്ന് യശസ്വി ജെയ്‍‍സ്വാള്‍ അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. മരണമുഖത്തുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. തോറ്റാൽ പുറത്തേക്ക്, ജയിച്ചാൽ ലൈഫ് ലൈന്‍ എന്നതാണ് ടീമുകളുടെ അവസ്ഥ. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

ടോസിനുശേഷം ധോണി-പന്ത് ബ്രൊമാന്‍സ്, ഏറ്റെടുത്ത് ആരാധകര്‍

150 തൊടുന്നത് വെറുതെയല്ല; ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പൊരി പേസിന് പിന്നിലെ കാരണം

അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്

 

Follow Us:
Download App:
  • android
  • ios