പഞ്ചാബ് കിംഗ്‌സ് നിരയില്‍ രജപക്‌സെയ്‌ക്ക് പകരം സിക്കന്ദര്‍ റാസ ഇലവനിലേക്ക് മടങ്ങിയെത്തി

ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം അല്‍പസമയത്തിനകം. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ 16 അംഗ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ റിപാല്‍ പട്ടേല്‍ പ്ലേയിംഗ് ഇലവന് പുറത്തായി. പഞ്ചാബ് കിംഗ്‌സ് നിരയില്‍ രജപക്‌സെയ്‌ക്ക് പകരം സിക്കന്ദര്‍ റാസ ഇലവനിലേക്ക് മടങ്ങിയെത്തി.

പ്ലേയിംഗ് ഇലവനുകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫില്‍പ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, റൈലി റൂസ്സോ, അമാന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, ലളിത് യാദവ്, ചേതന്‍ സക്കരിയ, അഭിഷേക് പോരെല്‍ 

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), സാം കറന്‍, സിക്കന്ദര്‍ റാസ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, രാഹുല്‍ ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്.

സബ്സ്റ്റിറ്റ്യൂട്ട്സ്: നേഥന്‍ എല്ലിസ്, അഥര്‍വ തൈഡെ, മാത്യൂ ഷോര്‍ട്, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, മൊഹിത് റാത്തീ. 

ഇരു ടീമിനും ഭീഷണി

സീസണില്‍ മോശം പ്രകടനം നടത്തുന്ന രണ്ടും ടീമുകളാണ് പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും. 11 കളിയില്‍ അഞ്ച് ജയമുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണെങ്കില്‍ നാല് വിജയം മാത്രമുള്ള ക്യാപിറ്റല്‍സ് പത്താമതാണ്. 12 കളികളില്‍ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഒന്നും 15 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടും 14 പോയിന്‍റോടെ മുംബൈ ഇന്ത്യന്‍സ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

Read more: എന്തൊക്കെയാണ് നടക്കുന്നത്? ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും ഏറ്! ഇറങ്ങിയോടി താരങ്ങളും സ്റ്റാഫും

Karnataka Assembly Election Result 2023| Asianet News | Malayalam Live News | Kerala Live TV News