ബോള്‍ട്ട് എന്തുകൊണ്ട് കളിക്കുന്നില്ല എന്ന് സഞ്ജു ടോസ് വേളയില്‍ വ്യക്തമാക്കിയില്ലെങ്കിലും അദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടത് താരത്തിന് പരിക്കാണ് എന്നാണ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയിരിക്കുന്നത് സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ഇല്ലാതെയാണ്. ബോള്‍ട്ടിന് പകരം സ്‌പിന്നര്‍ ആദം സാംപയെയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമിലെ ഏറ്റവും മികച്ച പേസറെ എന്തിന് ആര്‍സിബിക്ക് എതിരായ ജീവന്‍മരണ പോരാട്ടത്തിന് പുറത്തിരുത്തി എന്ന ചോദ്യവുമായി ട്വിറ്ററില്‍ ഇതോടെ രംഗത്തെത്തിയിരിക്കുകയാണ് റോയല്‍സ് ആരാധകര്‍. ബോള്‍ട്ട് എന്തുകൊണ്ട് കളിക്കുന്നില്ല എന്ന് സഞ്ജു ടോസ് വേളയില്‍ വ്യക്തമാക്കിയില്ലെങ്കിലും അദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടത് താരത്തിന് പരിക്കാണ് എന്നാണ്. സബ്സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയിലും ബോള്‍ട്ടിന്‍റെ പേരില്ല. 

മത്സരത്തിന്‍റെ സമ്മര്‍ദമുണ്ട്. ഈ കളിയിലെ സെമി ഫൈനലായാണ് കാണുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ഒരു മത്സരമൊഴികെ എല്ലാം കടുത്ത മത്സര ക്രിക്കറ്റാണ് കളിച്ചത്. താരങ്ങളുടെ പരിക്ക് സീസണിലുടനീളം ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ സപ്പോര്‍ട്ട് സ്റ്റാഫ് ഇത് കൃത്യമായി പരിഹരിച്ചുവരുന്നു. ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റമാണ് ഉള്ളത്. ട്രെന്‍റ് ബോള്‍ട്ടിന് പകരം ആദം സാംപ എത്തുന്നു- ഇത്രയുമാണ് ടോസ് വേളയില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയത്. എന്നാല്‍ സാംപയെ ഉള്‍പ്പെടുത്താനായി ബോള്‍ട്ടിനെ പോലൊരു സ്റ്റാര്‍ പേസറെ തഴഞ്ഞത് എന്തിന് എന്ന ചോദ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടേതായി ട്വിറ്ററില്‍ നിറഞ്ഞിരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആദം സാംപ, സന്ദീപ് ശര്‍മ്മ, കെ എം ആസിഫ്, യുസ്‌വേന്ദ്ര ചാഹല്‍. 

Read more: മോഖ കരതൊട്ടു; ചെന്നൈ-കൊല്‍ക്കത്ത മത്സരം മഴ കവരുമോ? ധോണി ആരാധകര്‍ ആശങ്കയില്‍

Karnataka Assembly Election Result 2023| Asianet News | Malayalam Live News | Kerala Live TV News