കോലിയോടുള്ള എല്ലാ ബഹുമാനവും ഉള്‍ക്കൊള്ളുന്നതായി കിംഗിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ഗില്ലിന് മറുപടി

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് കാണാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായതിന് പിന്നാലെ ആരാധകര്‍ക്ക് ഹൃദ്യമായ നന്ദിയുമായി വിരാട് കോലി സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കോലിയുടെ സന്ദേശം ആരാധകര്‍ ഏറ്റെടുത്തതിനൊപ്പം ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്‌മാന്‍ ഗില്ലിന്‍റെ മറുപടിയും ശ്രദ്ധേയമായി. അവസാന ലീഗ് മത്സരത്തില്‍ ഗില്ലിന്‍റെ ടൈറ്റന്‍സിനോട് ഏറ്റുമുട്ടി തോറ്റാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. എങ്കിലും കോലിയോടുള്ള എല്ലാ ബഹുമാനവും ഉള്‍ക്കൊള്ളുന്നതായി കിംഗിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ഗില്ലിന് മറുപടി. 

'മികച്ച സീസണായിരുന്നെങ്കിലും ലക്ഷ്യത്തിനരികെ നമ്മള്‍ കാലിടറി വീണു. നിരാശയുണ്ടെങ്കിലും നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും. പിന്തുണയ്‌ക്കുന്ന എല്ലാ ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്' എന്നുമായിരുന്നു കോലിയുടെ ട്വീറ്റും ഇന്‍സ്റ്റഗ്രാം പോസ്റ്റും. ഇതിന് രാജകിരീടത്തിന്‍റെ ചിഹ്നമാണ് ഗില്‍ മറുപടിയായി നല്‍കിയത്. ഗില്ലിന്‍റെ പ്രതികരണം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. ആയിരക്കണക്കിന് ആരാധകരാണ് ഗില്ലിന്‍റെ മറുപടി ലൈക്ക് ചെയ്‌തത്. 

മത്സരത്തില്‍ ആര്‍സിബിക്കെതിരെ ആറ് വിക്കറ്റിന്‍റെ ജയം ഗുജറാത്ത് ടൈറ്റന്‍സ് നേടുകയായിരുന്നു. ഇതോടെ ടൈറ്റന്‍സിനും ചെന്നൈ സൂപ്പർ കിംഗ്സിനും ലഖ്നൗ സൂപ്പ‍‍ർ ജയന്‍റ്‌സിനും പിന്നാലെ നാലാം ടീമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തി. ​ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. കോലി 61 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 101* റണ്‍സുമായി പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 52 ബോളില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം 104* റണ്‍സുമായി തകര്‍ത്തടിച്ചതോടെ അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ടൈറ്റന്‍സ് ജയത്തിലെത്തുകയായിരുന്നു. കോലിയുമായുള്ള മത്സരത്തിനൊടുവില്‍ ഗില്ലാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

View post on Instagram

Read more: ആരാധകര്‍ക്ക് കണ്ണീര്‍ കുറിപ്പ്, നന്ദി; ആര്‍സിബിയുടെ ഹൃദയഭേദകമായ പുറത്താകലില്‍ മനസ് തുറന്ന് കോലി

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News