2014 ഐപിഎല്ലില്‍ (IPL) രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) മെന്ററായിരിക്കുന്ന സമയത്ത് ദ്രാവിഡിന്റെ മറ്റൊരു മുഖം ക്രിക്കറ്റ് ലോകം കണ്ടു.

ബാംഗ്ലൂര്‍: കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രകോപനങ്ങളില്‍ വീഴാത്ത താരമായിരുന്നു രാഹുല്‍ ദ്രാവിഡ് (Rahul Dravid). ഗ്രൗണ്ടിലും പുറത്തും ശാന്തനായ പ്രകൃതം. വിവാദമായ പ്രസ്താവനകളും മറ്റും ദ്രാവിഡിന്റെ (The wall) ഭാഗത്തുനിന്നുണ്ടാവാറില്ല. എന്നാല്‍ 2014 ഐപിഎല്ലില്‍ (IPL) രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) മെന്ററായിരിക്കുന്ന സമയത്ത് ദ്രാവിഡിന്റെ മറ്റൊരു മുഖം ക്രിക്കറ്റ് ലോകം കണ്ടു.

ഐപിഎല്‍ 2021: അപൂര്‍വ റെക്കോഡിനരികെ ഗെയ്കവാദ്; മറികടക്കുക 13 വര്‍ഷം മുമ്പുള്ള നേട്ടം

2014ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) രാജസ്ഥാന് എതിരെ ചെയ്സ് ചെയ്ത് ജയിച്ചപ്പോഴാണ് തൊപ്പി നിലത്തെറിഞ്ഞ് ദേഷ്യത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് ദ്രാവിഡ് മടങ്ങിയത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡിപ്പോള്‍. അങ്ങനെ സംഭവിക്കുന്നത് ആദ്യമായെല്ലാണ് ദ്രാവിഡ് പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ഞാനെപ്പോഴും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതാണ് എനിക്ക് താല്‍പര്യവും. എന്നാല്‍ 2014 ഐപിഎല്ലിലെ ആ സംഭവം എന്റെ നിന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു. അഭിമാനിക്കാവുന്ന സംഭവമൊന്നുമല്ല അന്ന് നടന്നത്. 

ടീം ഇന്ത്യക്ക് വീണ്ടും ദ്രാവിഡിന്റെ കൈത്താങ്ങ്; പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും

ഇത്തരത്തില്‍ നിയന്ത്രണം വിടുന്നത് ആദ്യമായിട്ടൊന്നുമല്ല. മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കാണുന്നത് ഇതാണെന്ന് മാത്രം. ഇതിന് മുന്‍പ് ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൡക്കുമ്പോള്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഒരു താരം കടന്നുപോവുക. ഒരുപാട് പേര്‍ നമ്മളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവം. എല്ലാ കണ്ണുകളും നമ്മളിലായിരിക്കും. പുറത്തുനിന്നുള്ള ഇത്തരം ഘടകങ്ങളെയെല്ലാം മറികടക്കുമ്പോഴാണ് മികച്ച ഇന്നിംഗ്‌സ് ഉണ്ടാവുക. അതിന് സാധിക്കാതെ വരുമ്പോള്‍ ഇത്തരത്തിലൊക്കം സംഭവിക്കുന്നത് സ്വഭാവികമാണ്.'' ദ്രാവിഡ് വ്യക്തമാക്കി. 

ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാൡപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!

2014ന് ശേഷം ദ്രാവിഡ് ഏതെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ മെന്ററായിട്ടോ പരിശീലകനായിട്ടോ പ്രവര്‍ത്തിച്ചിട്ടില്ല. ബിസിസിഐ ഭാരവാഹികളോ അല്ലെങ്കില്‍ ബോര്‍ഡിന് കീഴില്‍ പരിശീലക സ്ഥാനത്ത് ഇരിക്കുന്നവരോ മറ്റു ചുമതലകള്‍ ഏറ്റെടുക്കരുതെന്ന നിയമവും ദ്രാവിഡിന്റെ പിന്മാറ്റത്തിന് കാരണമായി. ദ്രാവിഡ് ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായത് ഇക്കാലയളവിലാണ്. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായി.