നെറ്റ്സില്‍ പരിശീലിക്കുന്നതിന്‍റെ വീ‍ഡിയോ പരാഗ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതിഹാസ താരവും ടീമിന്‍റെ ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ പോലും സിക്സിന് പറത്തിക്കൊണ്ടാണ് താരം പരിശീലന സെഷനില്‍ തിളങ്ങിയത്

ജയ്പുര്‍: മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാൻ റോയല്‍സ് ടീമിന്‍റെ ആദ്യ ഇലവനില്‍ നിന്ന് യുവതാരം റിയാൻ പരാഗിനെ ഒഴിവാക്കിയിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും താരത്തില്‍ നിന്ന് ടീമിന് ഗുണകരമായ പ്രകടനങ്ങള്‍ ഉണ്ടാകാതെ വന്നതോടെയാണ് സ്ഥാന നഷ്ടം വന്നത്. ധ്രുവ് ജുറല്‍ ലഭിച്ച അവസരങ്ങളില്‍ കത്തിക്കയറിയതും പരാഗിന്‍റെ സ്ഥാനം ഇളകിയതിന് കാരണമായി. എന്നാല്‍, വിട്ടുകൊടുക്കാനില്ല എന്ന ഉറപ്പിച്ച് കൊണ്ട് പരാഗ് കടുത്ത പരിശീലനമാണ് നടത്തുന്നത്.

നെറ്റ്സില്‍ പരിശീലിക്കുന്നതിന്‍റെ വീ‍ഡിയോ പരാഗ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതിഹാസ താരവും ടീമിന്‍റെ ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ പോലും സിക്സിന് പറത്തിക്കൊണ്ടാണ് താരം പരിശീലന സെഷനില്‍ തിളങ്ങിയത്. ഐപിഎല്ലില്‍ ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച റിയാന്‍ പരാഗിന് 54 റണ്‍സ് മാത്രമേ പേരില്‍ ചേര്‍ക്കാൻ സാധിച്ചിട്ടുള്ളൂ. 20 ആണ് ഉയര്‍ന്ന സ്കോര്‍ എങ്കില്‍ ശരാശരി 13.50 ഉം സ്‌ട്രൈക്ക് റേറ്റ് 112.50 ഉം ആണ്.

Scroll to load tweet…

മൂന്ന് വീതം ഫോറും സിക്‌സുകളും മാത്രമേ താരത്തിന് പതിനാറാം സീസണില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 10 റണ്ണിന് തോറ്റപ്പോള്‍ പരാഗ് 12 പന്തില്‍ ഓരോ ഫോറും സിക്‌സുമായി പുറത്താവാതെ നിന്നു. പരാഗിന്‍റെ ഫിനിഷ് മികവൊന്നും മത്സരത്തില്‍ കണ്ടില്ല. വമ്പന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടങ്ങളില്‍ പോലും പന്ത് തട്ടിയും മുട്ടിയും പ്രതിരോധിക്കാനായിരുന്നു റിയാന്‍ പരാഗിന്‍റെ ശ്രമം.

ഐപിഎല്ലില്‍ കുറഞ്ഞത് 40 ഇന്നിംഗ്‌സുകള്‍ എങ്കിലും കളിച്ച താരങ്ങളില്‍ 5, 6, 7 ബാറ്റിംഗ് പൊസിഷനുകളില്‍ ഏറ്റവും കുറവ് ബാറ്റിംഗ് ശരാശരിയുള്ള താരമാണ് റിയാന്‍ പരാഗ്. 16.29 മാത്രമാണ് പരാഗിന്‍റെ ബാറ്റിംഗ് ആവറേജ്. ബിഗ് ഹിറ്റുകള്‍ വേണ്ട ബാറ്റിംഗ് പൊസിഷനുകളില്‍ സ്‌ട്രൈക്ക് റേറ്റാവട്ടെ 123.93 മാത്രവും. 15.53 ബാറ്റിംഗ് ശരാശരിയുള്ള നമാന്‍ ഓജ മാത്രമേ ഈ ബാറ്റിംഗ് സ്ഥാനങ്ങളില്‍ പരാഗിനേക്കാള്‍ മോശമായുള്ളൂ.

കെകെആര്‍ ആരാധകർക്ക് കടുത്ത നിരാശ; സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി, തിരികെ എത്താൻ സാധ്യത വളരെ കുറവ്