മത്സരത്തില്‍ തോറ്റെങ്കിലും രാജ്യമാകെ ഏറ്റെടുത്ത ഒരു നൃത്ത ചുവട് ഷാരുഖ് ഖാനില്‍ നിന്ന് നേരിട്ട് പഠിക്കാൻ വിരാടിന് കഴിഞ്ഞു. ഷാരുഖിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പത്താനിലെ ‘ജൂമേ ജോ പത്താ’ന്‍റെ ചുവടുകളാണ് ഷാരുഖ് വിരാടിന് പഠിപ്പിച്ച് നല്‍കിയത്

കൊല്‍ക്കത്ത: ഷാരുഖ് ഖാനെ സാക്ഷിയാക്കി ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്. വിരാട് കോലിയടക്കം മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ തിളങ്ങിയത് ഷാരുഖ് ഖാനായിരുന്നു.

മത്സരത്തില്‍ തോറ്റെങ്കിലും രാജ്യമാകെ ഏറ്റെടുത്ത ഒരു നൃത്ത ചുവട് ഷാരുഖ് ഖാനില്‍ നിന്ന് നേരിട്ട് പഠിക്കാൻ വിരാടിന് കഴിഞ്ഞു. ഷാരുഖിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പത്താനിലെ ‘ജൂമേ ജോ പത്താ’ന്‍റെ ചുവടുകളാണ് ഷാരുഖ് വിരാടിന് പഠിപ്പിച്ച് നല്‍കിയത്. മത്സരശേഷം കോലിയുടെ അടുത്തെത്തിയ ഷാരുഖ് താരത്തെ ആദ്യം മുറുക്കി കെട്ടിപ്പിടിച്ചു. ഇതിന് ശേഷമാണ് ചുവടുകള്‍ പഠിപ്പിച്ചത്. നേരത്തെ, പത്താനിലെ ‘ജൂമേ ജോ പത്താ’ന് കോലിയും ജഡേജയും ചുവടുവയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Scroll to load tweet…

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഇടയിലായിരുന്നു താരങ്ങളുടെ ഡാൻസ്. വീഡിയോ വൈറലായതോടെ ഷാറൂഖ് ഖാൻ ഇതിന് മറുപടിയും നല്‍കിയിരുന്നു. ‘അവർ എന്നെക്കാൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട്. വിരാടിന്റെയും ജഡേജയുടെയും പക്കൽ നിന്ന് ഇനി പഠിച്ചെടുക്കണം’– എന്ന കുറിപ്പോടെയാണ് ഷാരുഖ് വീഡിയോ ട്വീറ്റ് ചെയ്തത്.

അതേസമയം, കോലിക്ക് ഇന്നലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 18 പന്തില്‍ 21 റണ്‍സെടുത്ത കോലി സുനില്‍ നരെയ്ന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 205 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബിയുടെ പോരാട്ടം 17.4 ഓവറില്‍ 123 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകളെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആര്‍ നിരയില്‍ തിളങ്ങിയത്. ഷര്‍ദുല്‍ താക്കൂര്‍, ഗുര്‍ബാസ് എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് കൊല്‍ക്കത്തയെ മികച്ച സ്കോറില്‍ എത്തിച്ചത്. 

'തകര്‍പ്പൻ ഭാവി, സമീപ ഭാവിയിൽ അവൻ ഇന്ത്യൻ ടീമിലെ സുപ്രധാന താരമായി മാറും'; ഉറപ്പ് നൽകി ഓസ്ട്രേലിയൻ ഇതിഹാസം