മത്സരത്തില്‍ നവീന്‍ എറിഞ്ഞ 19-ാം ഓവര്‍ ഏറെ നിര്‍ണായകമായിരുന്നു. പന്തെറിയാനെത്തുമ്പോള്‍ 12 പന്തില്‍ 30 ണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നവീന്‍ ആ ഓവറില്‍ 19 റണ്‍സ് വഴങ്ങി.

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ ജയിച്ചെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് താരം നവീന്‍ ഉള്‍ ഹഖിന് ട്രോള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും വിരാട് കോലിയുടേയും ആരാധകരാണ് ലഖ്‌നൗ പേസര്‍ക്കെതിരെ തിരിഞ്ഞത്. കോലിയും നവീനും നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന് മറുപടിയുമായിട്ടാണ് ആരാധകരെത്തിയത്. 

മത്സരം മുംബൈ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറുകളില്‍ ടിം ഡേവിഡ് (19 പന്തില്‍ 32) ആഞ്ഞ് ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറകടക്കാനായില്ല.

മത്സരത്തില്‍ നവീന്‍ എറിഞ്ഞ 19-ാം ഓവര്‍ ഏറെ നിര്‍ണായകമായിരുന്നു. പന്തെറിയാനെത്തുമ്പോള്‍ 12 പന്തില്‍ 30 ണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നവീന്‍ ആ ഓവറില്‍ 19 റണ്‍സ് വഴങ്ങി. രണ്ട് സിക്‌സും ഒരു നോബോള്‍ ഫോറും താരം വിട്ടുകൊടുത്തു. നവീന്റെ ഓവര്‍ അവസാനിക്കുമ്പോള്‍ അവസാന ഓവറില്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു മുംബൈക്ക് ജയിക്കാന്‍. എന്നാല്‍ മുഹ്‌സിന്‍ ഖാന്‍ എറിഞ്ഞുപിടിച്ചു.

യഥാര്‍ത്ഥ വില്ലന്‍ അയാളാണ്; മുംബൈയെ തോല്‍പ്പിച്ചത് വധേരയുടെ 'ടെസ്റ്റ്' കളിയെന്ന് കുറ്റപ്പെടുത്തി ആരാധകര്‍

മത്സരം ലഖ്‌നൗ ജയിച്ചെങ്കിലും നവീന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ആര്‍സിബി- ലഖ്‌നൗ മത്സരത്തോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് കോലി, താരത്തെ പ്രകോപിപ്പിക്കുകയും നവീന്‍ മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട്, ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിര്‍ബന്ധിച്ചിട്ടും നവീന്‍ കോലിയോട് സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നവീന്‍ രംഗത്ത് വന്നിരുന്നു. മത്സരം കണ്ടുകൊണ്ടിരിക്കുന്ന ടിവിക്ക് മുന്നില്‍ മാമ്പഴങ്ങള്‍ വച്ച്, 'മധുരമുള്ള മാമ്പഴങ്ങള്‍' എന്ന കുറിപ്പോടെയാണ് വീന്‍ സ്‌റ്റോറി പങ്കുവച്ചത്. 

മത്സരത്തില്‍ മുംബൈയുടെ വിജയം ഉറപ്പായ സമയത്ത് താരം അടുത്ത പോസ്റ്റുമിട്ടു. ഇത്തവണയും ടിവിയില്‍ മത്സരം കാണുന്നത് തന്നെയായിരുന്നു ബാക്ക്ഗ്രൗണ്ടില്‍. ഒപ്പം രണ്ടാം റൗണ്ട് മാമ്പഴങ്ങളാണ് ഇതെന്നും തനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച മാമ്പഴങ്ങളാണ് ഇതെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, താരം പിന്നീട് ഈ രണ്ടാമത്തെ പോസ്റ്റ് നീക്കം ചെയ്തു. ഇപ്പോള്‍ ആരാധകര്‍ നവീനെതിരെ തിരിഞ്ഞിരിക്കുകയാണ്. അഫ്ഗാന്‍ പേസര്‍ക്കെതിരായ ട്രോളുകളാണ് ട്വിറ്ററില്‍. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…