ഫൈനല്‍ മഴ കൊണ്ടുപോയാല്‍ എന്ത് ചെയ്യുമെന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടതില്ല.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ നിന്ന് മഴ വിട്ടുനില്‍ക്കുന്ന ലക്ഷണമില്ല. അഹമ്മദാബാദില്‍ കനത്ത മഴ തുടരുകയാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് ഇതുവരെ ടോസിടാന്‍ പോലും ആയിട്ടില്ല.

ഫൈനല്‍ മഴ കൊണ്ടുപോയാല്‍ എന്ത് ചെയ്യുമെന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ആരാധകര്‍ നിരാശരാവേണ്ടതില്ല. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണ റിസര്‍വ് ഡേ ഉണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നാളെ കളിക്കും. 9.35 ശേഷം മത്സരം തുടങ്ങാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കൂ. 

ഇതിനിടെ 8.30 ആയതോടെ പോസിറ്റീവ് വാര്‍ത്തകളെത്തി. മഴ ശിമിച്ചുവെന്നം സൂപ്പര്‍ സോപ്പറുകള്‍ ഗ്രൗണ്ടില്‍ ജോലി തുടങ്ങിയെന്നും അപ്‌ഡേറ്റ് വന്നു. മാത്രമല്ല, ആരാധകര്‍ സീറ്റുകളില്‍ തിരിച്ചെത്തിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ പത്ത് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും മഴയെത്തി. അതും കനത്തമഴ തന്നെ... 

കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും. നേരത്തെയും റിസര്‍വ് ഡേ ഉണ്ടാവുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് റിസര്‍വ് ഡേ ഇല്ലെന്നുള്ള വാര്‍ത്തുകളും പുറത്തുവന്നു. എന്നാലിപ്പോള്‍ ഔദ്യോഗിക തീരുമാനെത്തിയിരിക്കുകയാണ്.

ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്.

അഹമ്മദാബാദില്‍ നാളെയും മഴ! ഐപിഎല്‍ മഴപ്പേടി മാറുന്നില്ല, ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട്

കലാശപ്പോരില്‍ മുഖാമുഖം വരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും സിഎസ്‌കെ നാല് തവണ കിരീടം നേടിയവരുമാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഫൈനലിന്റെ പ്രധാന ആകര്‍ഷണം.

YouTube video player