ഇരുവരും നേരിട്ടതാകട്ടെ 234 പന്തുകളും. ഇരുവരുടെയും സ്ട്രൈക്ക് റേറ്റ് 142.30 ആണ്. ആകെയുള്ള വ്യത്യാസം ഇരുവരും നേടിയ ബൗണ്ടറികളില്‍ മാത്രമാണ്.

ബെംഗലൂരു: വിരാട് കോലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആകുമെന്ന് കരുതുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കളിശൈലിയിലും സമീപനത്തിലുമെല്ലാം ശുഭ്മാന്‍ ഗില്ലില്‍ ഒരു വിരാട് കോലിയെ കാണാനാകും. ഗില്ലിന്‍റെ പ്രതിഭയുടെ പകുതിപോലും തനിക്ക് ആ പ്രായത്തിലുണ്ടായിരുന്നില്ലെന്ന് വിരാട് കോലി തന്നെ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ ഈ ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും തമില്ലുള്ള റണ്‍വേട്ടയിലെ സാമ്യതയാണ് വലിയ ചര്‍ച്ചയാകുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി റണ്‍സടിച്ചു കൂട്ടുന്ന കോലിയും ഗുജറാത്ത് ടൈറ്റന്‍സിനായി റണ്‍വേട്ട നടത്തുന്ന ഗില്ലും ഈ സീസണില്‍ ഇതുവരെ നേടിയത്. 333 റണ്‍സാണ്.

ഇരുവരും നേരിട്ടതാകട്ടെ 234 പന്തുകളും. ഇരുവരുടെയും സ്ട്രൈക്ക് റേറ്റ് 142.30 ആണ്. ആകെയുള്ള വ്യത്യാസം ഇരുവരും നേടിയ ബൗണ്ടറികളില്‍ മാത്രമാണ്. കോലി ഇതുവരെ 11 സിക്സുകള്‍ പറത്തിയപ്പോള്‍ ഗില്‍ ആറ് സിക്സുകളെ പറത്തിയിട്ടുള്ളു. എന്നാല്‍ ഗില്‍ 40 ബൗണ്ടറികള്‍ പായിച്ചപ്പോള്‍ കോലി 31 ബൗണ്ടറികളാണ് അടിച്ചത്. കളിച്ച എട്ട് ഇന്നിംഗ്സില്‍ ഇരുവരും ഓരോ തവണ പൂജ്യത്തിന് പുറത്തായി.

Scroll to load tweet…

കോലി ഇതുവരെ അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടി. ഗില്ലാകട്ടെ മൂന്നെണ്ണവും കോലിയുടെ ഉയര്‍ന്ന സ്കോര്‍ 82 ആണെങ്കില്‍ ഗില്ലിന്‍റേത് 67 ആണ്. ഇരുവരും തങ്ങളുടെ ടീമിന് ഓപ്പണറായി ഇറങ്ങുന്നു എന്നതും പ്രത്യേകതയാണ്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എട്ട് പോയന്‍റുമായി അ‍ഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനവുമായി 12 പോയന്‍റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. ഗുജറാത്തും ബാംഗ്ലൂരും വ്യത്യസ്ത ഗ്രൂപ്പുകളിലാതയതിനാല്‍ ഇരു ടീമും ഒരേയൊരു തവണയെ ഇത്തവണ നേര്‍ക്കുനേര്‍ വരു. മെയ് 21ന് ചെന്നൈയിലെ ചെപ്പോക്കിലാണ് ഗുജറാത്ത്-ബാംഗ്ലൂര്‍ പോരാട്ടം.