ആവേശ് ഖാനെതിരെയും ക്രുനാല്‍ പാണ്ഡ്യക്കെതിരെയും സിക്സടിച്ച കോലി അതിവേഗക്കാരനായ ലഖ്നൗ പേസര്‍ മാര്‍ക്ക് വുഡിനെതിരെ നേടിയ അനാസായ സിക്സര്‍ ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

ബംഗലൂരു: ഐപിഎല്ലില്‍ അപൂര്‍വറെക്കോര്‍ഡുമായി വിരാട് കോലി. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബിക്കായി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ മറുവശത്ത് കാഴ്ചക്കാരനായി നിര്‍ത്തി തകര്‍ത്തടിച്ച കോലി സ്വന്തമാക്കിയത് പ്രതാപകാലത്തുപോലും സ്വന്തമാക്കാനാവാത്ത നേട്ടം. പവര്‍ പ്ലേയില്‍ മാത്രം മൂന്ന് സിക്സും നാലു ഫോറും പറത്തി 42 റണ്‍സടിച്ച കോലി ഐപിഎല്‍ കരിയറില്‍ പവര്‍ പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്.

Scroll to load tweet…

ആവേശ് ഖാനെതിരെയും ക്രുനാല്‍ പാണ്ഡ്യക്കെതിരെയും സിക്സടിച്ച കോലി അതിവേഗക്കാരനായ ലഖ്നൗ പേസര്‍ മാര്‍ക്ക് വുഡിനെതിരെ നേടിയ അനാസായ സിക്സര്‍ ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി ഐപിഎല്ലില്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ഐപിഎല്ലില്‍ നിലവില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കെതിരെയും അര്‍ധസെഞ്ചുറി നേടുന്ന ബാറ്ററെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.

Scroll to load tweet…

സീസണില്‍ കോലിയുടെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കോലി 49 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. കൊല്‍ക്കത്തക്കെതിരായ രണ്ടാം മത്സരത്തില്‍ 21 റണ്‍സെടുത്ത് പുറത്തായതിന്‍റെ നിരാശ തീര്‍ക്കുന്ന പ്രകടനമാണ് ലഖ്നൗവിനെതിരെ കോലി പുറത്തെടുത്തത്.

Scroll to load tweet…