ഐപിഎല്‍ സീസണില്‍ നാലാം മത്സരത്തില്‍ കൊലിയുടെ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണിത്. തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയും. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 61 റണ്‍സാണ് കോലി നേടിയത്.

ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിംഗായി വിരാട് കോലി. 34 പന്തുകള്‍ നേരിട്ട കോലി 50 റണ്‍സുമായിട്ടാണ് മടങ്ങിയത്. ഇതില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെട്ടിരുന്നു. ലളിത് യാദവിന്റെ പന്തില്‍ യഷ് ദുളിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. 

ഐപിഎല്‍ സീസണില്‍ നാലാം മത്സരത്തില്‍ കൊലിയുടെ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണിത്. തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയും. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൌ സൂപ്പര്‍ ജെയന്‍റ്സിനെതിരെ 61 റണ്‍സാണ് കോലി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 21 റണ്‍സ് നേടിയ കോലി ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താവാതെ 82 റണ്‍സും സ്വന്തമാക്കി.

ഇതുവരെ 214 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 71 റണ്‍സ് ശരാശരിയിലാണ് കോലിയുടെ നേട്ടം. 147.7 മോഹിപ്പിക്കന്ന സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പട്ടികയില്‍ രണ്ടാമതെത്താനും കോലിക്ക് സാധിച്ചു. മാത്രമല്ല, ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും കോലിക്കായി. 

51 ശരാശരയില്‍ 975 റണ്‍സാണ് കോലി നേടിയത്. 975 നേടിയ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 977 റണ്‍സാണ് രോഹിത് നേടിയത്. 61 ശരാശരിയില്‍ 792 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ മൂന്നാമത്. 740 റണ്‍സുള്ള റോബിന്‍ ഉത്തപ്പയാണ് നാലാം സ്ഥാനത്ത്. 

മാത്രമല്ല, ഐപിഎല്ലിലെ ഒരു വേദിയില്‍ മാത്രം 2500 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോലി. ചിന്നസ്വാമിയില്‍ 23-ാം അര്‍ധ സെഞ്ചുറിയാണ് കോലി നേടിയത്. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള താരവും കോലി തന്നെ. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…