12 വര്‍ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെയും വാംഖഡെയയും നിശബ്ദരാക്കി തുടക്കത്തിലെ ലസിത് മലിംഗ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും പുറത്താക്കി.

ചെന്നൈ: ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ പന്ത് എം എസ് ധോണി എന്ന ഇന്ത്യന്‍ നായകന്‍ ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ട് ഇന്ന് 12 വര്‍ഷം. വാംഖഡെയിലെ പതിനായിരങ്ങളെയും ടെലിവിഷനിലൂടെ കളി കണ്ട കോടിക്കണക്കിന് ആരാധകരെയും വിജയാകാശത്തേക്ക് ഉയര്‍ത്തിയ ആ സിക്സും രവി ശാസ്ത്രിയുടെ കമന്‍ററിയും ഇപ്പോഴും ചെവിയില്‍ മുഴങ്ങാത്ത ആരാധകര്‍ കുറവായിരിക്കും.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ ധോണിയുടെ വിജയ സിക്സിന്‍റെ ഓര്‍മ പുതുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. അന്ന് ഫൈനലില്‍ കുലശേഖരക്കെതിരെ ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ സിക്സര്‍ പോലെ ചെന്നൈയുടെ പരിശീലന സെഷനില്‍ ധോണി പറത്തുന്ന സിക്സറിന്‍റെ വീഡിയോ ആണ് ചെന്നൈ പങ്കുവെച്ചിരിക്കുന്നത്.

അവൻ്റെ കണ്ണിൽ എന്തോ തീക്ഷണതയോടെ കത്തുന്നു! യുവതാരത്തെ രൂക്ഷമായി നോക്കി അർഷ്‍ദീപ്, വീഡിയോ വൈറൽ

12 വര്‍ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെയും വാംഖഡെയയും നിശബ്ദരാക്കി തുടക്കത്തിലെ ലസിത് മലിംഗ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും പുറത്താക്കി. ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ കോലിയെ ദില്‍ഷന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നതേയുണ്ടായിരുന്നുള്ളു.

Scroll to load tweet…

പിന്നീടായിരുന്നു നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യ കിരീടത്തോട് അടുത്തത്. വിജയത്തിനടുത്ത് 97 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായെങ്കിലും ധോണിയും യുവരാജും ചേര്‍ന്ന് 28 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചു. ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം മത്സരത്തില്‍ നാളെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും.