ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി ഇരുവരും തമ്മില്‍ മൈതാനത്ത് പരിശീലനത്തിനിടെ കണ്ടുമുട്ടി

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഉപദേഷ്‌ടാവ് ഗൗതം ഗംഭീറും റോയല്‍ ചലഞ്ചേഴ‌്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും തമ്മില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് ശേഷം ഗംഭീര്‍ മൈതാനത്തെത്തിയ മത്സരങ്ങളിലെല്ലാം കോലി...കോലി ചാന്‍റുമായി ആരാധകര്‍ മുന്‍ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ കോലിയുമായി പ്രശ്‌നത്തിലാണെങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെയും ടീം ഇന്ത്യയുടേയും നായകന്‍ രോഹിത് ശര്‍മ്മയുമായി ഗംഭീറിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നല്ല ബന്ധമാണെന്നും തെളിയിക്കുകയാണ് പുതിയ വീഡിയോ. 

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായി ഇരുവരും തമ്മില്‍ മൈതാനത്ത് പരിശീലനത്തിനിടെ കണ്ടുമുട്ടി. പരസ്‌പരം ആലിംഗനം ചെയ്‌ത ഇരുവരും ഏറെനേരം സംസാരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ഗംഭീറും രോഹിത്തും. ലഖ്‌നൗ-മുംബൈ മത്സരത്തിന് മുന്നോടിയായി ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ലഖ്‌നൗവിലേക്ക് സ്വാഗതം എന്ന തലക്കെട്ടില്‍ ഈ വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിരാട് കോലിക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് ആരാധകരില്‍ പലരും വാദിക്കുന്നത്. 

Scroll to load tweet…

നേരത്തെ, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ വിരാട് കോലിക്കും ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനും ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറിനും ബിസിസിഐ മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിരുന്നു. ഇതില്‍ കോലിയും ഗംഭീറും തമ്മിലുള്ള വാക്‌പോര് ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ നാണക്കേട് സമ്മാനിച്ചിരുന്നു. ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ അടക്കമുള്ള താരങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഇതിന് ശേഷവും ഗംഭീറിനെ കാണുമ്പോഴേല്ലാം കോലി...കോലി...ചാന്‍റ് മുഴക്കി പ്രകോപിപ്പിക്കുകയാണ് ആരാധകര്‍. 

Read more: സണ്‍റൈസേഴ്‌സിനെതിരായ സെ‌ഞ്ചുറി; അത്യപൂര്‍വ റെക്കോര്‍ഡുകളില്‍ ശുഭ്‌മാന്‍ ഗില്‍, എബിഡിക്കൊപ്പം

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News