ഐപിഎല്ലിന് മുമ്പ് പ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും കളിച്ചിട്ടില്ലാത്ത സുയാഷ് ട്രയല്‍സില്‍ പുറത്തെടുത്ത മികവ് കണ്ടാണ് കൊല്‍ക്കത്ത ഇത്തവണ ടീമിലെടുത്തത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇംപാക്ട് കളിക്കാരെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ഇത്തവണ വലിയ ചര്‍ച്ചയാണ്. പല ടീമുകളും ഇംപാക്ട് കളിക്കാരെ ഇറക്കി ഇംപാക്ടില്ലാതെ മടങ്ങുമ്പോള്‍ ഇന്നലെ കൊല്‍ക്കത്ത ഇറക്കിയ ഇംപാക്ട് പ്ലേയര്‍ സുയാഷ് ശര്‍മ ശരിക്കും ഇംപാക്ട് ഉണ്ടാക്കിയാണ് ഗ്രൗണ്ട് വിട്ടത്. കുട്ടിത്തം വിട്ടുമാറാത്ത മുഖവും ജാവലിനിലെ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയുമായി സാമ്യവുമുള്ള സുയാഷ് ആര്‍സിബിയുടെ നടുവൊടിച്ചാണ് കൊല്‍ക്കത്തക്ക് വിജയം സമ്മാനിച്ചത്. ഒളിംപിക് സ്വര്‍ണം നേടി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ നീരജ് ഐപിഎല്ലിലും അരങ്ങേറിയോ എന്നാണ് ആരാധകരുടെ ചോദ്യം.

ഐപിഎല്ലിന് മുമ്പ് പ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും കളിച്ചിട്ടില്ലാത്ത സുയാഷ് ട്രയല്‍സില്‍ പുറത്തെടുത്ത മികവ് കണ്ടാണ് കൊല്‍ക്കത്ത ഇത്തവണ ടീമിലെടുത്തത്. ഡല്‍ഹി സ്വദേശിയായ സുയാഷിനെ ആദ്യമായി കാണുന്നതുപോലും പരിശീല ക്യാംപിലാണെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ മത്സരശേഷം പറഞ്ഞിരുന്നു. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും അടങ്ങുന്ന കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്‍ നിരയിലേക്ക് എത്തിയ പുതിയ താരമാണ് സുയാഷ്.

ഇന്നലെ ആര്‍സിബിക്കെതിരെ നാലോവര്‍ പന്തെറിഞ്ഞ സുയാഷ് 30 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, കാണ്‍ ശര്‍മ എന്നിവരാണ് സുയാഷിന്‍റെ മിസ്റ്ററി സ്പിന്നിന് മുന്നില്‍ വീണത്. തന്‍റെ രണ്ടാം ഓവറില്‍ അനുജ് റാവത്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും പുറത്താക്കിയാണ് സുയാഷ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കിയത്.

'തകര്‍പ്പൻ ഭാവി, സമീപ ഭാവിയിൽ അവൻ ഇന്ത്യൻ ടീമിലെ സുപ്രധാന താരമായി മാറും'; ഉറപ്പ് നൽകി ഓസ്ട്രേലിയൻ ഇതിഹാസം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തില്‍ 89-5ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ഷര്‍ദ്ദുല്‍ ഠാക്കൂറും(29 പന്തില്‍ 68), റിങ്കു സിംഗും(33 പന്തില്‍ 46) ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…