ഷാര്‍ജ: വനിതാ ട്വന്‍റി 20 ചലഞ്ച് ഫൈനലില്‍ ഇന്ന് സ്മൃതി മന്ദാനയുടെ ട്രെയിൽ ബ്ലേസേഴ്സും ഹര്‍മന്‍‌പ്രീത് കൗറിന്‍റെ സൂപ്പര്‍നോവാസും നേര്‍ക്കുനേര്‍. ഷാര്‍ജയില്‍ രാത്രി 7.30നാണ് കലാശപ്പോര്. 

മൂന്നാം കിരീടമാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍നോവാസ് തേടുന്നത്. കിരീടത്തിലേക്കുള്ള വഴിയിൽ ചലഞ്ചുമായി സ്മൃതി മന്ദാനയുടെ ട്രെയിൽ ബ്ലേസേഴ്സ്. സീസണിലെ രണ്ടാം ജയം നേടുന്ന ടീം ഇന്ന് ചാംപ്യന്മാര്‍. മൂന്ന് ടീമും ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം വീതമാണ് നേടിയതെങ്കിലും നെറ്റ് റൺറേറ്റിന്‍റെ മികവില്‍ വെലോസിറ്റി പുറത്തുപോയി. സൂപ്പര്‍നോവാസിന്‍റെ കരുത്ത് ചമരി അട്ടപ്പട്ടുവും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും പ്രിയ പൂനിയയും നൽകുന്ന മികച്ച തുടക്കമാണ്. ശ്രീലങ്കന്‍ താരം രണ്ട് കളിയിൽ 111 റൺസ് നേടി. രണ്ട് കളിയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി രാധാ യാദവിനാണ് ബൗളിംഗിന്‍റെ ചുമതല.

നാല് വിക്കറ്റുമായി സണ്‍റൈസേഴ്‌സിന്‍റെ കഥകഴിച്ചു; റബാഡ റെക്കോര്‍ഡ് ബുക്കില്‍

വനിതാ ട്വന്‍റി 20യിലെ ഒന്നാം നമ്പര്‍ ബൗളര്‍ സോഫി, ഇന്ത്യന്‍ താരങ്ങളായ ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്‌ക്‌വാദ്, ദീപ്തി ശര്‍മ്മ എന്നിവരുടെ ഓവറുകളില്‍ റൺസ് കണ്ടെത്തുക സൂപ്പര്‍നോവാസിന് എളുപ്പമാകില്ല. ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഫോമിലെത്തിയാൽ ട്രെയിൽബ്ലേസേഴ്സിന് അട്ടിമറി ജയവുമായി പുതുവഴി തുറക്കാം. ഇരുടീമുകളും മൂന്ന് വട്ടം വീതം ഏറ്റുമുട്ടിയിട്ടുണ്ട്. 2018ലും ഈ സീസണിലും സൂപ്പര്‍നോവാസും 2019ൽ ട്രെയിൽ ബ്ലേസേഴ്സും ജയിച്ചു.

എല്ലാം പോണ്ടിംഗിന്‍റെ ബുദ്ധി, ഡല്‍ഹിയുടെ തലവര മാറ്റി തലപ്പത്തെ മാറ്റം; സ്റ്റോയിനിസ് ഹീറോ

Powered by