Asianet News MalayalamAsianet News Malayalam

ISL 2021-22 : കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളും നിര്‍ണായകം: ഇവാന്‍ വുകോമനോവിച്ച്

ഈസ്റ്റ് ബംഗാളിനെ നേരിടുന്‌പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലേക്കാവും എല്ലാവരും ഉറ്റുനോക്കുക. സസ്‌പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും പരിക്കേറ്റ ഹോര്‍മിപാമും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല.

All matches are crucial for Kerala Blasters in ISL say Vukomanovic
Author
Fatorda Stadium, First Published Feb 14, 2022, 3:28 PM IST

ഫറ്റോര്‍ഡ: ഇനിയുള്ള മത്സരങ്ങളെല്ലാം കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) വളരെ നിര്‍ണായകമാണെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. പരിക്കേറ്റ മലയാളിതാരം കെ പി രാഹുലിനെ (KP Rahul) തിടുക്കത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ (East Bengal) മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈസ്റ്റ് ബംഗാളിനെ നേരിടുന്‌പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലേക്കാവും എല്ലാവരും ഉറ്റുനോക്കുക. സസ്‌പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും പരിക്കേറ്റ ഹോര്‍മിപാമും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല. ഇരുവരുടേയും അഭാവം ടീമിന് തിരിച്ചടിയാവില്ലെന്ന് വുകോമനോവിച്ച് ഉറപ്പുപറഞ്ഞു. 

''ജംഷെഡ്പൂരിനെതിരെ പറ്റിയ പിഴവുകള്‍ ആവര്‍ത്തിക്കാനാവില്ല. ചെറിയ പിഴവിന് വലിയ വിലനല്‍കേണ്ടിവരും. ആദ്യമത്സരത്തിനിടെ പരിക്കേറ്റ കെ പി രാഹുല്‍ പരിശീലനം തുടങ്ങിയെങ്കിലും ഉടന്‍ ടീമിലെത്തില്ല.'' വുകോമനോവിച്ച് വ്യക്തമാക്കി.

ജയവും തോല്‍വിയും ഫുട്‌ബോളിന്റെ ഭാഗമാണെന്നും ജംഷെഡ്പൂരിനെതിരായ തിരിച്ചടി ബ്ലാസ്റ്റേഴ്‌സ് മറന്നുകഴിഞ്ഞുവെന്നും വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios