Asianet News MalayalamAsianet News Malayalam

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍- ബെംഗളൂരു പോര്; ഇരുവരുടേയും അവസാന മത്സരം

സീസണില്‍ ഇരുടീമുകളുടേയും അവസാന മത്സരമാണിത്. ഇന്ന് ജയിച്ചാലും ഇരുടീമിനും പ്ലേ ഓഫില്‍ കടക്കാനാവില്ല. 19 കളിയില്‍ 24 പോയിന്റുള്ള ജംഷെഡ്പൂര്‍ ആറാം സ്ഥാനത്താണ്.

Bengaluru FC takes Jamshedpur FC today in ISL
Author
Fatorda, First Published Feb 25, 2021, 2:47 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ബെംഗളുരു എഫ് സി ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. സീസണില്‍ ഇരുടീമുകളുടേയും അവസാന മത്സരമാണിത്. ഇന്ന് ജയിച്ചാലും ഇരുടീമിനും പ്ലേ ഓഫില്‍ കടക്കാനാവില്ല. 19 കളിയില്‍ 24 പോയിന്റുള്ള ജംഷെഡ്പൂര്‍ ആറാം സ്ഥാനത്താണ്. 22 പോയിന്റുള്ള ബെംഗളൂരു ഏഴാമതുമാണ്. 

ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജംഷെഡ്പൂര്‍ ഒറ്റഗോളിന് ബെംഗളൂരുവിനെ തോല്‍പിച്ചിരുന്നു. അന്നത്തെ തോല്‍വിക്ക് പകരം വീട്ടാനാവും സുനില്‍ ഛേത്രിയും സംഘവും ഇറങ്ങുക. ബെംഗളൂരു ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് ആറാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. 

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഒന്നിനെതിരെ ആറ് ഗോളിന് ഒഡിഷയെ തകര്‍ത്തു. ബിപിന്‍ സിംഗിന്റെ ഹാട്രിക്ക് കരുത്തിലാണ് മുംബൈയുടെ ജയം. 

38, 47, 86 മിനിറ്റുകളിലായിരുന്നു ബിപിന്റെ ഹാട്രിക്ക്. ബാര്‍ത്തലോമിയോ ഒഗ്ബചേ രണ്ട് ഗോള്‍ നേടി. ഡീഗോ മൗറിസിയോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ഒഡിഷയുടെ തോല്‍വി.

Follow Us:
Download App:
  • android
  • ios