മൂന്ന് ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്ന് പ്രധാന പാസുകളും നല്‍കി. ബോള്‍ പാസിംഗില്‍ 75.86% കൃത്യത കാണിച്ച താരത്തിന് ഐഎസ്എല്‍ പത്തില്‍ പത്ത് മാര്‍ക്കും നല്‍കുന്നുണ്ട്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഹീറോയായി മുംബൈ സിറ്റി താരം ബിപിന്‍ സിംഗ്. പോയിന്റി പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിക്കെതിരെ നേടിയ ഹാട്രിക് ഗോളാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Scroll to load tweet…

മൂന്ന് ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്ന് പ്രധാന പാസുകളും നല്‍കി. ബോള്‍ പാസിംഗില്‍ 75.86% കൃത്യത കാണിച്ച താരത്തിന് ഐഎസ്എല്‍ പത്തില്‍ പത്ത് മാര്‍ക്കും നല്‍കുന്നുണ്ട്. 25കാരനായ ബിപിന്‍ 2018ലാണ് മുംബൈക്കൊപ്പം ചേര്‍ന്നത്. വിംഗറായി കളിക്കുന്ന താരം 2017ല്‍ എടികെയ്‌ക്കൊപ്പമായിരുന്നു. 12 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ച മണിപ്പൂരുകാരന്‍ രണ്ട് ഗോളും നേടി. 

മുംബൈക്കായി ഇതുവരെ 40 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. നേരത്തെ ഐ ലീഗില്‍ ഷില്ലോങ് ലാജോങ്ങിനും വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2012 മുതല്‍ 17 വരെയായിരുന്നു ലാജോങ്ങുമായുള്ള കരാര്‍. 38 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചപ്പോള്‍ ഒരു ഗോളും നേടി. 

Scroll to load tweet…

ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ബിപിന് പുറമെ ബര്‍തൊളോമ്യൂ ഒഗ്‌ബെച്ചെ രണ്ട് ഗോള്‍ നേടി. ഗൊഡാര്‍ഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഒഡീഷയ്ക്ക് വേണ്ടി ഡിയേഗോ മൗറിസിയോയാണ് ആശ്വാസ ഗോള്‍ നേടിയത്. 

ജയത്തോടെ മുംബൈക്ക് 19 മത്സരങ്ങളില്‍ 37 പോയിന്റായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ മുംബൈക്ക് വിജയവഴിയില്‍ തിരിച്ചെത്താനുമായി.