മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ പോരാട്ടം. അഞ്ചാം മത്സരത്തിൽ അയലത്തെ വൈരികളായ ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് മത്സരം. 

ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ഒഡീഷ; എതിരാളികള്‍ ഗോവ

നാല് കളിയിൽ ഒന്നില്‍ പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. രണ്ട് തോൽവിയും രണ്ട് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്‍റാണുള്ളത്. നാല് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും അടക്കം ആറ് പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്.

എ ടി കെയെ വിറപ്പിച്ച ഇന്ത്യയുടെ യുവവീര്യം, ലിസ്റ്റണ്‍ കൊളാക്കോ കളിയിലെ താരം

ബ്ലാസ്റ്റേഴ്സിന്‍റെയും ബിഎഫ്സിയുടെയും ആരാധകര്‍ തമ്മിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിട്ടുള്ളതിനാല്‍ ഇരുടീമിനും മത്സരം അഭിമാനപ്പോരാട്ടമാകും. നാളെ വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യമത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്സിയെ നേരിടും.

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി; ചെല്‍സിക്കും പോരാട്ടം