സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു. 

മഡ്‌ഗാവ്: ഐഎസ്എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടും. 17 കളിയിൽ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡ്. 18 പോയിന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും. 

സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു. 

ഫൈനല്‍ തിയതിയായി

ഏഴാം സീസണിലെ ചാമ്പ്യൻമാരെ മാർച്ച് 13ന് അറിയാം. ഗോവയിലെ ജവഹ‍ർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ആദ്യപാദ സെമിഫൈനൽ മാർച്ച് അഞ്ചിനും ആറിനും രണ്ടാം പാദ സെമി മാർച്ച് എട്ടിനും ഒൻപതിനും നടക്കും. ഈ മാസം 28നാണ് ലീഗ് മത്സരങ്ങൾക്ക് അവസാനിക്കുക. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇതിനകം പ്ലേ ഓഫിൽ കടന്നിട്ടുണ്ട്.

പ്രതീക്ഷ കളയാതെ ഗോവ

ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷയെ തോൽപിച്ച് എഫ്‌സി ഗോവ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോവയുടെ ജയം. ആൽബർട്ടോ നൊഗ്വേര, ജോർഗെ ഓർട്ടിസ്, ഇവാൻ ഗൊൺസാലസ് എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഡീഗോ മൗറിസിയോയാണ് ഒഡിഷയുടെ ആശ്വാസ ഗോളിന് ഉടമ. 27 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോൾ ഗോവ. ഒഡിഷ അവസാന സ്ഥാനത്തും.

പ്രതിരോധവും ആക്രമണവും കൈമുതല്‍; താരമായി ഇവാൻ ഗോൺസാലസ്