പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുന്ന ഹൈദരാബാദ് 18 പോയിന്റുമായി നാലാം സ്ഥാനത്താണ്. അവസാന അഞ്ച് കളിയിലും അവര്‍ തോറ്റിട്ടില്ല.

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ബെംഗളൂരു എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഗോവയിലെ തിലക് മൈതാനിയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 

അവസാന അഞ്ച് കളിയിലും ജയമില്ലാത്ത ബെംഗളൂരു 14 പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുന്ന ഹൈദരാബാദ് 18 പോയിന്റുമായി നാലാം സ്ഥാനത്താണ്. അവസാന അഞ്ച് കളിയിലും അവര്‍ തോറ്റിട്ടില്ല. സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഗോളടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു. 

അവസാന സ്ഥാനക്കാരോട് തോല്‍വി; ഞെട്ടിവിറച്ച് യുണൈറ്റഡ്

ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിക്കളിച്ചിട്ടും ജംഷഡ്‌പൂര്‍ എഫ്‌സിയോട് സമനില വഴങ്ങി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആറാം സമനിലയാണിത്. ബ്ലാസ്റ്റേഴ്‌സും ജംഷെഡ്പൂർ എഫ്‌സിയും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

ഇറ്റാലിയൻ കപ്പില്‍ യുവന്‍റസ് സെമിയില്‍; കിംഗ്സ് കപ്പില്‍ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍

സമനിലയോടെ 14 കളികളില്‍ 15 പോയിന്‍റുമായി ബെംഗലൂരു എഫ്‌സിയെ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 14 മത്സരങ്ങളില്‍ 15 പോയിന്‍റുള്ള ജംഷഡ്പൂര്‍ ഗോള്‍ വ്യത്യാസത്തിന്‍റെ ആനുകൂല്യത്തില്‍ ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ സഹല്‍ അബ്‌ദുള്‍ സമദാണ് ഹീറോ ഓഫ് ദ് മാച്ച്. 7.43 റേറ്റിംഗ് പോയിന്‍റുമായാണ് സഹല്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ജംഷഡ്‌പൂരിനെ വിറപ്പിച്ച സഹലാട്ടം; സഹല്‍ അബ്ദുള്‍ സമദ് കളിയിലെ താരം