മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കാത്തിരിപ്പ് നീളുകയാണ്. സീസണിലെ മൂന്നാം മത്സരത്തില്‍ ചെന്നൈ എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങി മഞ്ഞപ്പട. എങ്കിലും മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാന്‍ വകയുണ്ട്. നിര്‍ണായക പെനാല്‍റ്റി തടുത്ത ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസാണ് 'ഹീറോ ഓഫ് ദ് മാച്ച്'. 

ആല്‍ബിനോയുടെ ഉയര്‍ത്തെഴുന്നേല്‍പ്

രണ്ടാംപകുതിയില്‍ 74-ാം മിനുറ്റിലാണ് ചെന്നൈയിന് സുവര്‍ണാവസരമൊരുങ്ങിയത്. ചെന്നൈയുടെ റാഫേല്‍ ക്രിവെള്ളാരോയെ ബോക്‌സില്‍ സിഡോഞ്ച വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്തത് ജാക്കൂബ് സില്‍വസ്റ്റര്‍. എന്നാല്‍ ഇടത്തേക്ക് മുഴുനീള ഡൈവുമായി കിക്ക് തടുത്തിട്ടു ആല്‍ബിനോ. ആദ്യപകുതിയില്‍ നിരവധി വീഴ്‌ചകള്‍ വരുത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോളിയുടെ ശക്തമായ തിരിച്ചുവരവാണ് ഇതിലൂടെ കണ്ടത്. 

ചികിത്സയിലെ അനാസ്ഥയോ മറഡോണയുടെ ജീവനെടുത്തത്? ഡോക്ടര്‍ക്കെതിരെ അന്വേഷണം, വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ആല്‍ബിനോ ഗോമസിന്‍റെ പെനാല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമും വല ചലിപ്പിച്ചില്ല. മഞ്ഞപ്പടയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അതേസമയം രണ്ട് കളിയില്‍ നാല് പോയിന്‍റുമായി ചെന്നൈയിന്‍ മൂന്നാമതുണ്ട്. 

ആല്‍ബിനോ രക്ഷകനായി; ചെന്നൈയിനെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്