ഇംഗ്ലീഷ് ക്ലബ്ബ് റീഡിംഗില്‍ കളിതുടങ്ങിയ മക്‌ഹഗ് കഴിഞ്ഞ സീസണിലാണ് എടികെയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച മക്‌ഹഗ് ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു.

പനജി: ഐഎസ്എല്ലില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഗോവ എഫ്‌സിയെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ ജയവുമായി മടങ്ങിയപ്പോള്‍ താരമായത് എടികെ മിഡ്ഫീല്‍ഡറായ കാള്‍ മക്ഹഗ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഈ 27കാരനായിരുന്നു ഗോവയ്ക്കെതിരെ ബഗാന്‍റെ ആക്രമണങ്ങള്‍ നെയ്തെടുത്തത്. ഈ മികവിനാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം മക്ഹഗ് സ്വന്തമാക്കിയത്. ഈ സീസണില്‍ രണ്ടാം തവണയാണ് മക്ഹഗ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. നേരത്തെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ മത്സരത്തിലും മക്ഹഗായിരുന്നു കളിയിലെ താരം.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ഇംഗ്ലീഷ് ക്ലബ്ബ് റീഡിംഗില്‍ കളിതുടങ്ങിയ മക്‌ഹഗ് കഴിഞ്ഞ സീസണിലാണ് എടികെയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ മാത്രം കളിച്ച മക്‌ഹഗ് ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു. പതിനാറാം വയസില്‍ റീഡിംഗിലെത്തിയ മക്‌ഹഗ് 2012ല്‍ ബ്രാഡ്ഫോര്‍ഡ് സിറ്റിക്കുവേണ്ടിയാണ് പിന്നീട് ബൂട്ടണിഞ്ഞത്.

ആ വര്‍ഷം നവംബറില്‍ എഫ്എ കപ്പില്‍ നോര്‍ത്താംപ്ടണ്‍ ടൗണിനെതിരെ ബ്രാഡ്ഫോര്‍ഡിനായി വിജയഗോള്‍ നേടിയത് മക്‌ഹഗായിരുന്നു. ബഗാനിലെത്തുന്നതിന് മുമ്പ് 2016-മുതല്‍ 2019വരെ മദര്‍വെല്ലിലായിരുന്നു മക്‌ഹഗ്. കഴിഞ്ഞ സീസണില്‍ എടികെക്കായി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചെങ്കിലും പരിക്ക് വില്ലനായതോടെ ആറ് മത്സരങ്ങളില്‍ മാത്രമാണ് ബൂട്ടണിഞ്ഞത്.

Powered By