ഇന്ത്യക്കാരനാണെങ്കിലും സ്പാനിഷ് ലീഗിലാണ് പണ്ഡിത കളിച്ചുവളര്‍ന്നത്. ഈ സീസണിലാണ് 22കാരനായ പണ്ഡിത ഗോവയുടെ കുന്തമുനയായി ടീമിലെത്തിയത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈയിന്‍ എഫ്‌സി എഫ്‌സി ഗോവക്കെതിരെ വിജയം ഉറപ്പിച്ചതാണ്. എന്നാല്‍ പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമിലെ പകരം വെക്കാനില്ലാത്ത ഗോളിലൂടെ ഇഷാന്‍ പണ്ഡിത ഗോവയ്ക്ക് സമനില സമ്മാനിച്ചു.

Scroll to load tweet…

കളിയുടെ വിധിയെഴുതിയ പണ്ഡിതയാണ് ചെന്നൈയിന്‍-ഗോവ പോരാട്ടത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ 24 മിനിറ്റ് നേരം മാത്രം ഗ്രൗണ്ടിലുണ്ടായിരുന്ന പണ്ഡിത 6.63 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് കളിയിലെ താരമായത്.

Scroll to load tweet…

ഇന്ത്യക്കാരനാണെങ്കിലും സ്പാനിഷ് ലീഗിലാണ് പണ്ഡിത കളിച്ചുവളര്‍ന്നത്. ഈ സീസണിലാണ് 22കാരനായ പണ്ഡിത ഗോവയുടെ കുന്തമുനയായി ടീമിലെത്തിയത്. 2016ല്‍ ലാ ലിഗയില്‍ പ്രഫഷണല്‍ കരാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായപ്പോഴാണ് പണ്ഡിതയുടെ പേര് ഇന്ത്യന്‍ ഫുട്ബോള്‍ ലോകം ശ്രദ്ധിക്കുന്നത്. സിഡിസി ലെഗാനെസില്‍ അണ്ടര്‍ 19 ടീമിനൊപ്പമായിരുന്നു പണ്ഡിത പന്ത് തട്ടിയത്.

Scroll to load tweet…

ജമ്മു കശ്മീര്‍ സ്വദേശിയായ പണ്ഡിത ഡല്‍ഹിയിലാണ് ജനിച്ചത്. പിന്നീട് ഫിലപ്പീന്‍സിലേക്കും അവിടെ നിന്ന് ബാംഗ്ലൂരിലേക്കും വന്ന പണ്ഡിത കരിയര്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2014ലാണ് സ്പെയിനിലേക്ക് പോയത്. ആദ്യകാലത്ത് യുഡി അല്‍മേറിയയുടെ യൂത്ത് ടീമില്‍ കളിച്ച പണ്ഡിത പിന്നീട് സിഡി ലെഗാനിസിലെത്തി. അവിടെനിന്ന് നാസ്റ്റിക് ഡി ടറഗോണയുടെ അണ്ടര്‍ 23 ടീമില്‍ കളിച്ച പണ്ഡിത ലോര്‍ക്ക എഫ്‌സിയില്‍ നിന്നാണ് ഈ സീസണില്‍ എഫ് സി ഗോവയിലെത്തിയത്.

Powered By