കളിയുടെ തുടക്കത്തില്‍ ജംഷഡ്പൂരാണ് ആക്രമണങ്ങളുമായി കളം നിറഞ്ഞത്. ആദ്യ 15 മിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ബംബോലിം: ഐഎസ്എല്ലില്‍ പോയന്‍റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരം ജംഷഡ്ഫൂര്‍ എഫ്‌സിക്കെതിരായ ഗോളില്ലാ സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറന്ന അരഡസനോളം അവസരങ്ങള്‍ക്ക് മുന്നില്‍ ഗോള്‍ പോസ്റ്റും ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷും റഫറിയുമെല്ലാം വിലങ്ങുതടിയായപ്പോള്‍ ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങി.

സമനിലയോടെ 14 കളികളില്‍ 15 പോയന്‍റുമായി ബംഗലൂരു എഫ്‌സിയെ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 14 മത്സരങ്ങളില്‍ 15 പോയന്‍റുള്ള ജംഷഡ്പൂര്‍ ഗോള്‍ വ്യത്യാസത്തിന്‍റെ ആനുകൂല്യത്തില്‍ ഏഴാം സ്ഥാനത്താണ്.

Scroll to load tweet…

കളിയുടെ തുടക്കത്തില്‍ ജംഷഡ്പൂരാണ് ആക്രമണങ്ങളുമായി കളം നിറഞ്ഞത്. ആദ്യ 15 മിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. എന്നാല്‍ പതുക്കെ മത്സരത്തിലേക്ക് തിരികെയെത്തിയ ബ്ലാസ്റ്റേഴ്സ് 29ാം മിനിറ്റില്‍ രോഹിത് കുമാറിലൂടെയാണ് ആദ്യം ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തത്.

Scroll to load tweet…

35-ാം മിനിറ്റില്‍ ഗാരി ഹൂപ്പര്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.42-ാം മിനിറ്റില്‍ ഹൂപ്പര്‍ എടുത്ത ലോംഗ് റേഞ്ചര്‍ ജംഷഡ്പൂരിന്‍റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു പോസ്റ്റിനുള്ളിലാണ് വീണതെങ്കിലും റഫറി ഗോളനുവദിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ഭാഗ്യമായി.

Scroll to load tweet…