2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്റര്‍ ഡിഫന്ററായി കളിക്കുന്ന താരം ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം ടീമിന്റെ വിജയഗോളും നേടി 10 റേറ്റിംഗ് പോയന്റോടെയാണ് കളിയിലെ താരമായത്. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.
A ✨ assist which set up the only ⚽🥅 of the game!
— Indian Super League (@IndSuperLeague) January 22, 2021
Watch @adnan_hugo's #DHLWinningPass of the Match from #SCEBMCFC 📺#HeroISL #LetsFootball @DHL_India pic.twitter.com/wy336P9dZZ
2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി. ഈ സീസണിലാണ് താരം മുംബൈ സിറ്റിയിലെത്തിയത്. 2006ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച ഫാള്‍ 2012വരെ മൊറോക്കന്‍ ക്ലബ് മൊഗ്രെബ് ടെടൗനൊപ്പമായിരുന്നു.
A dominant display at the back coupled with the winning ⚽ of #SCEBMCFC!
— Indian Super League (@IndSuperLeague) January 22, 2021
Check out Mourtada Fall's Hero of the Match performance here 📺#HeroISL #LetsFootball pic.twitter.com/QmcIKAAXL2
പിന്നീട് കുവൈറ്റിലെ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. 2015ല്‍ മറ്റൊരു മൊറോക്കന്‍ ക്ലബ് വൈദാദ് കസാബ്ലാങ്കയുമായി കരാര്‍ ഒപ്പിട്ടു. 2018ല്‍ തന്റെ പഴയ ക്ലബായ മൊഗ്രെബില്‍ നിന്നാണ് താരം ഗോവയിലെത്തുന്നത്. 2015ല്‍ സെനഗല്‍ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞ താരത്തിന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം തെളിഞ്ഞത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 22, 2021, 11:05 PM IST
Post your Comments