മഡ്ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയപ്പോള്‍ താരമായത് ഫെഡറിക്കോ ഗാലിഗോ. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാലിഗോ ടീമിന്‍റെ വിജയഗോളും നേടിയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മധ്യനിര ഭരിക്കുന്ന ഗാലിഗോ ഉറുഗ്വൊ താരമാണ്. 2018-19 സീസണില്‍ ബോസ്റ്റണ്‍ റിവറില്‍ നിന്ന് ലോണിലാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്.

അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചു. പിന്നീട് 2019 താരത്തെ ക്ലബ് പാളയത്തിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല്‍പതോളം മത്സരം കളിച്ചിട്ടുള്ള താരം ക്ലബിന്‍റെ എഞ്ചിനായാണ് അറിയപ്പെടുന്നത്.

Powered BY