34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും  ലാലെംഗ്മാവിയയുമാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോളുകള്‍ നേടിയത്. ജയത്തോടെ 20 കളികളില്‍ 33 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചപ്പോള്‍ 20 കളികളില്‍ 17 പോയന്‍റുമായി സീസണ്‍ അവസാനിപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയമില്ല. സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

34ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറും ലാലെംങ്മാവിയയുമാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ഗോളുകള്‍ നേടിയത്. ജയത്തോടെ 20 കളികളില്‍ 33 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചപ്പോള്‍ 20 കളികളില്‍ 17 പോയന്‍റുമായി സീസണ്‍ അവസാനിപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Scroll to load tweet…

തോല്‍വി അറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പ്ലേ ഓഫ് പ്രവേശനം. ഐഎസ്എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. ഐഎസ്എല്ലില്‍ ഒരു ടീമിന് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കുന്ന ആദ്യ പരിശീലകനെന്ന നേട്ടവും നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ഖാലിദ് അഹമ്മദ് ജോമില്‍ സ്വന്തമാക്കി.

Scroll to load tweet…

പതിവുപോലെ കളഞ്ഞുകുളിച്ച അവസരങ്ങളാണ് ഇന്നത്തെ മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയത്. ഏഴാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ബക്കാറെ കോനെക്ക് ലഭിച്ച സുവര്‍ണാവസരം തലനാരിഴക്ക് നഷ്ടമായി. പിന്നീട് തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് ബ്ലാസ്റ്റേഴ്സി് തിരിച്ചടിയായി.

Scroll to load tweet…

ഇതിനിടെ 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതി മലയാളി താരം വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ലാലെംങ്മാവിയയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ബ്ലാസ്റ്റേഴ്സിന്‍റെ വലയില്‍ തുളച്ചു കയറിയതോടെ ഈ സീസണിലും കടം പറഞ്ഞ് മടങ്ങാനായി ബ്ലാസ്റ്റേഴ്സിന്‍റെ വിധി.