ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഹെര്‍നാന്‍ സന്റാനയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍ അയ്‌റാം കബ്രേറയുടെ ഗോള്‍ ഗോവയ്ക്ക് സമനില സമ്മാനിച്ചു. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) എഫ്‌സി ഗോവ- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഹെര്‍നാന്‍ സന്റാനയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍ അയ്‌റാം കബ്രേറയുടെ ഗോള്‍ ഗോവയ്ക്ക് സമനില സമ്മാനിച്ചു.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഗോവയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ മത്സരത്തിന്റെ ഒഴുക്കിന് വിപരീതായി രണ്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാല്‍ ഒരു ഗോളിന്റെ കടം വീട്ടാന്‍ ആദ്യ പാതിയില്‍ തന്നെ ഗോവയ്ക്ക് സാധിച്ചു. ആല്‍ബര്‍ട്ടോ നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു കബ്രേറയുടെ ഗോള്‍. 

സമനിലയോടെ ഇരു ടീമിന്റേയും നിലനില്‍പ്പ് അവതാളത്തിലായി. 11 മത്സരങ്ങളില്‍ 13 പോയിന്റുള്ള എഫ്‌സി ഗോവ എട്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 9 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11-ാം സ്ഥാനത്തും.

നാളെ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരും. എടികെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സിയെ നേരിടും. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് എടികെ. ബംഗളൂരു ഏഴാം സ്ഥാനത്തും. ജയിച്ചാല്‍ എടികെയ്ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാം. ബംഗളൂരുവിനാണ് ജയമെങ്കില്‍ 16 പോയിന്റോടെ അഞ്ചാമതെത്തും.