കടുത്ത ആരാധകര്‍ക്കുപോലും വിശ്വസിക്കാനാവാത്ത മികവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്. കോച്ച് ഇവാന്‍ വുകമോനോവിച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.

ഫറ്റോര്‍ഡ: സഹല്‍ അബ്ദുല്‍ സമദിന് (Sahal Abdu Samad) കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) പ്രധാന താരമായി മാറാന്‍ കഴിയുമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic). സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നും വുകോമനോവിച്ച് പറഞ്ഞു. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് സമനിലയു ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

കടുത്ത ആരാധകര്‍ക്കുപോലും വിശ്വസിക്കാനാവാത്ത മികവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്. കോച്ച് ഇവാന്‍ വുകമോനോവിച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്താണെന്ന് വുകോമനോവിച്ച് വ്യക്തമാക്കി. ആഡ്രിയന്‍ ലൂണയും അല്‍വാരോ വാസ്‌ക്വേസുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എഞ്ചിന്‍. 

സഹല്‍ അബ്ദുല്‍ സമദ് കൂടി ഫോമിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലായി. നാലുഗോള്‍ നേടിയ സഹലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍. പ്രതിഭാധനനായ സഹലിന് ഇനിയുമേറെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും വുകോമനോവിച്ച്. വിദേശ താരങ്ങളായ ആല്‍വാരോ വാസ്‌ക്വേസ്, അഡ്രിയന്‍ ലൂണ തുടങ്ങിയവര്‍ക്കൊപ്പം കളിക്കുന്നതും പരിശീലിക്കുന്നതും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചചതായി സഹല്‍ അഭിപ്രായപ്പെട്ടു. 

പതിമൂന്നു പോയിന്റുമായി ലീഗില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.