Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം; പ്ലേഓഫ് ഉറപ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റ്

ആശ്വാസ ജയത്തിനായി സീസണില്‍ തൊട്ടതെല്ലാം പിഴച്ച കേരള ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫിന് ഒറ്റ പോയിന്റ് അകലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.
 

North East takes Kerala Blasters today in ISL
Author
Fatorda, First Published Feb 26, 2021, 12:02 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ആശ്വാസ ജയത്തിനായി സീസണില്‍ തൊട്ടതെല്ലാം പിഴച്ച കേരള ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫിന് ഒറ്റ പോയിന്റ് അകലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില നേടിയാലും ഹൈലാന്‍ഡേഴ്‌സിന് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കാം. 

19 കളിയില്‍ 30 പോയിന്റുമായി നാലാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇതേ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോവ മൂന്നാം സ്ഥാനത്തും. 40 പോയിന്റുള്ള എടികെ മോഹന്‍ ബഗാനും 37 പോയിന്റുള്ള മുംബൈ സിറ്റിയും നേരത്തേ തന്നെ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അവസാന എട്ട് കളിയിലും തോല്‍വി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ഖാലിദ് ജമീലിന്റെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത്. 

29 ഗോള്‍ നേടിയ ഹൈലാന്‍ഡേഴ്‌സ് 25 ഗോള്‍ വഴങ്ങി. അവസാന ഏഴ് കളിയിലും ജയിക്കാത്ത ബ്ലാസ്റ്റേഴ്‌സ 23 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 34 ഗോള്‍. സീസണില്‍ ആകെ മൂന്ന് കളിയില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ ഒഡിഷ മാത്രമേയുള്ളൂ. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios