നിര്‍ണായക മത്സരത്തില്‍ ബംഗളൂരു തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ബംഗളൂരുവിന് ആദ്യ നാലിലെത്താനുള്ള അവസരമുണ്ടായിരുന്നു. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പല്‍ ലീഗില്‍ (ISL 2022) ബംഗളൂരു എഫ്‌സിയെ (Bengaluru FC) ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (North East United). നിര്‍ണായക മത്സരത്തില്‍ ബംഗളൂരു തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. ജയിച്ചിരുന്നെങ്കില്‍ ബംഗളൂരുവിന് ആദ്യ നാലിലെത്താനുള്ള അവസരമുണ്ടായിരുന്നു. 

Scroll to load tweet…

എന്നാല്‍ സുവര്‍ണാവസരം സുനില്‍ ഛേത്രിയും സംഘവും പാഴാക്കി. ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. ഡെഷോണ്‍ ബ്രൗണ്‍, ലാല്‍ഡന്‍മാവിയ റാല്‍റ്റെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. കെയ്റ്റണ്‍ സില്‍വയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ഏകഗോള്‍. 

Scroll to load tweet…

പന്തടക്കത്തില്‍ ബംഗളൂരുവിനായിരുന്നു മുന്‍തൂക്കമെങ്കിലും കൂടുതല്‍ ഷോട്ടുകല്‍ പായിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 66-ാം മിനിറ്റില്‍ സില്‍വയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി. ഡാനിഷ് ഫറൂഖ് ഭട്ടാണ് സഹായമെത്തിച്ചത്. 

Scroll to load tweet…

എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 74-ാം മിനിറ്റില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പെത്തിച്ചു. ജോ സൊഹര്‍ലിയാനയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില ഗോളിന് അസിസ്റ്റ് നല്‍കിയത്. അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. 80-ാം മിനിറ്റിലായിരുന്നു റാല്‍റ്റെയുടെ ഗോള്‍.

Scroll to load tweet…

തോല്‍വിയോടെ ബംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 23 പോയിന്റാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ രണ്ട് മത്സങ്ങളിലും അവര്‍ക്ക് തോല്‍വിയായിരുന്നു ഫലം. ജയിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് 10-ാം സ്ഥാനത്ത് തന്നെയാണ്. 18 മത്സരങ്ങളില്‍ 13 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 

Scroll to load tweet…

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാനെ നേരിടും. ജയിച്ചാല്‍ മോഹന്‍ ബഗാന് ഒന്നാമതെത്താം. ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മൂന്നിലത്താനുള്ള അവസരവുമുണ്ട്.