ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്  ഇന്ന്  എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ പത്ത് മത്സരങ്ങളിലും തോല്‍ക്കാതെയാണ് നോര്‍ത്ത് ഈസ്റ്റ് വരുന്നത്. എന്നാല്‍ എടികെയാവട്ടെ ലീഗില്‍ അവസാന നിമിഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മുംബൈ സിറ്റി എഫ്‌സിയോട് തോറ്റതോടെയാണ് എടികെ പിന്നിലായത്. 

ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം 10 ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റ് എതിര്‍ പോസ്റ്റുകളില്‍ നിക്ഷേപിച്ചത്. 10 മാത്രമാണ് തിരിച്ചുവാങ്ങിയത്. മുംബൈക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കാനില്ലാതെയാണ് എടികെ ഇറങ്ങുക. 

സാധ്യത ഇലവന്‍
എടികെ മോഹന്‍ ബഗാന്‍: അരിന്ദം ഭട്ടാചര്യ, തിരി, സലാം രഞ്ജന്‍ സിംഗ്, പ്രിതം കൊട്ടാല്‍, സുഭാശിഷ് ബോസ്, കാള്‍ മക്ഹ്യൂഗ്, ലെന്നി റോഡ്രിഗസ്, ഡേവിഡ് വില്യംസ്, എഡു ഗാര്‍സിയ, മന്‍വീര്‍ സിംഗ്, റോയ് കൃഷ്ണ.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്: സുഭാശിഷ് റോയ്, ബെഞ്ചമിന്‍ ലാംബോട്ട്, ദൈലാന്‍ ഫോക്‌സ്, അഷുതോഷ് മെഹ്ത, ഗുര്‍ജിന്ദര്‍ കുമാര്‍, ലാലെംഗ്മാവിയ, ഖസ്സ കമാറ, ഫെഡറികോ ഗല്ലേഗോ, വിപി സുഹൈര്‍, മീടേയ്, ദെഷോണ്‍ ബ്രൗണ്‍.