Asianet News MalayalamAsianet News Malayalam

ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരം; നോര്‍ത്ത് ഈസ്റ്റ്- ഹൈദരാബാദ് പോര് കടുക്കും

വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്,  ഹൈദരാബാദ് എഫ് സിയെ നേരിടും. 

 

North East United takes Hyderabad today in ISL
Author
Fatorda, First Published Feb 7, 2021, 2:03 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഈസ്റ്റ് ബംഗാള്‍ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. 18 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്. 13 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പത്താമതാണ്. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്,  ഹൈദരാബാദ് എഫ് സിയെ നേരിടും. 

22 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഹൈദരാബാദ് നാലും നോര്‍ത്ത് ഈസ്റ്റ് അഞ്ചും സ്ഥാനങ്ങളിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും നോര്‍ത്് ഈസ്റ്റ് തോല്‍വി അറിഞ്ഞിട്ടില്ല. മൂന്നിലും ജയമായിരുന്നു ഫലം. ഹൈദരാബാദ് ആവട്ടെ കഴിഞ്ഞ ഏഴ് മത്സരങ്ങളും തോല്‍വി അറിയാത്ത ടീമാണ്. ഇതില്‍ മൂന്ന് ജയം ഉള്‍പ്പെടും. 

ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. എടികെ ഒന്നിനെതിരെ നാല് ഗോളിന് ഒഡിഷയെ തോല്‍പിച്ചു. മന്‍വീര്‍ സിംഗിന്റെയും റോയ് കൃഷ്ണയുടേയും ഇരട്ടഗോളുകളുടെ മികവിലാണ് എടികെ ബഗാന്റെ ജയം. 11, 54 മിനിറ്റുകളിലാണ് മന്‍വീര്‍ സിംഗിന്റെ ഗോളുകള്‍. 83, 86 മിനിറ്റുകളില്‍ റോയ് കൃഷ്ണയും ലക്ഷ്യം കണ്ടും. 

കോള്‍ അലക്‌സാണ്ടറാണ് ഒഡിഷയുടെ ആശ്വാസഗോള്‍ നേടിയത്. 30 പോയിന്റുമായി എടികെ ബഗാന്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്‍പതാം തോല്‍വി നേരിട്ട ഒഡിഷ ഏറ്റവും അവസാന സ്ഥാനത്തും. 

Follow Us:
Download App:
  • android
  • ios