Asianet News MalayalamAsianet News Malayalam

'ഗാനഗന്ധര്‍വ്വന് ആദരം'; യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും

  • യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.
  • ഇതിനായി 75 ലക്ഷം രൂപ വകയിരുത്തും.
kerala budget digital library for K J Yesudas
Author
Thiruvananthapuram, First Published Feb 7, 2020, 12:21 PM IST

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന് ആദരമായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തും. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ കേരളത്തിലേക്കെത്തിച്ച കെ ജെ യേശുദാസ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ക്കും അര്‍ഹനായി. 

Read More: പൈനാപ്പിളില്‍ നിന്ന് വൈന്‍: ബജറ്റില്‍ കോടികള്‍ നീക്കിവച്ച് ഐസക്ക്

അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അ‍ഞ്ച് കോടി രൂപ വിലയിരുത്തി. അതോടൊപ്പം ലളിതകലാ അക്കാദമിക്ക് 7 കോടി, ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി  വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി, ഉണ്ണായി ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. 


 

Follow Us:
Download App:
  • android
  • ios