Asianet News MalayalamAsianet News Malayalam

Kerala Lottery Result : Akshaya AK 567 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.
 

akshaya ak 567 lottery draw today 21 09 2022
Author
First Published Sep 21, 2022, 10:13 AM IST

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 567 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.  അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SC 968935 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്തു വിറ്റ ടിക്കറ്റിനാണ് സമ്മാനം. രമേശ്‌ പി ആർ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SB 380252  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് ഇടുക്കിയിൽ  ആണ് വിറ്റത്. ബിനു കെ എസ് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃത സമക്ഷം ഹാജരാക്കുകയും വേണം.

ഈ വർഷത്തെ 10 കോടി രൂപയുടെ പൂജ ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. 250 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പറിലേതു പോലെ സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പ് പ്രതീക്ഷിച്ചിരുന്നത്.

സ്ത്രീ ശക്തി SS- 331 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

 

Follow Us:
Download App:
  • android
  • ios