കടം തിരിച്ചടവില്‍ സംഭവിച്ച വീഴ്ചകളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ മുടങ്ങിയതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ എന്തുചെയ്യും

സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതിനും പലിശ നിരക്ക് നിശ്ചയിക്കുന്നതിനും ക്രെഡിറ്റ് സ്‌കോര്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.മോശം ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ ് ബാങ്ക് ഉയര്‍ന്ന പലിശയും കര്‍ശനമായ നിബന്ധനകളും വായ്പ നല്‍കുന്നതിനും മറ്റും മുന്നോട്ട് വയ്ക്കാന്‍ കാരണമാകാറുണ്ട്.. എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ സ്ഥിരമല്ലെന്നതാണ് ഏറെ ആശ്വാസകരമായ കാര്യം. സ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ സാമ്പത്തിക ഇടപാടുകളിലൂടെ കാലക്രമേണ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ കഴിയും.

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് എടുത്ത് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുണം എല്ലാ വിവരങ്ങളും കൃത്യവും പുതിയതാണെന്നും ഉറപ്പാക്കുണം . സംശയാസ്പദമായതോ ആയ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. കടം തിരിച്ചടവില്‍ സംഭവിച്ച വീഴ്ചകളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ മുടങ്ങിയതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചിട്ടുണ്ടെങ്കില്‍, ആദ്യം ആ പ്രശ്‌നം പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏതെങ്കിലും ലോണുകളോ കാര്‍ഡുകളോ ഇപ്പോഴും കുടിശ്ശികയിലുണ്ടെങ്കില്‍, വായ്പ നല്‍കിയ സ്ഥാപനത്തെയോ ഏജന്‍സിയെയോ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ഓപ്ഷനുകളോ തിരിച്ചടവ് പ്ലാനുകളോ ചര്‍ച്ച ചെയ്യുന്നത് പരിഗണിക്കാം. പല സ്ഥാപനങ്ങളും തിരിച്ചടയ്ക്കാന്‍ സന്നദ്ധത കാണിക്കുന്ന ഉപഭോക്താക്കളുമായി സഹകരിക്കാന്‍ തയ്യാറാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍, ഒരു ക്ലോഷര്‍ അല്ലെങ്കില്‍ സെറ്റില്‍മെന്റ് ലെറ്റര്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

വായ്പ നല്‍കുന്നവര്‍ സാധാരണയായി ഏറ്റവും അവസാനത്തെ 36 മാസങ്ങളിലെ തിരിച്ചടവ് രീതിയാണ് വിലയിരുത്തുന്നതെന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ഇതിനര്‍ത്ഥം, പഴയ പ്രശ്‌നങ്ങള്‍ ഈ 36 മാസത്തെ കാലയളവിന് മുമ്പായിരുന്നു എങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ ക്രമേണ മെച്ചപ്പെടും. പഴയ സംഭവങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ദൃശ്യമാണെങ്കിലും, പേയ്മെന്റുകളില്‍ സ്ഥിരത പുലര്‍ത്തുകയാണെങ്കില്‍ അവയുടെ സ്‌കോറിലുള്ള സ്വാധീനം കുറയും.

നിലവിലുള്ള എല്ലാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കുന്നതിലും ക്രെഡിറ്റ് ഉപയോഗം കുറച്ചു നിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യമായി പുതിയ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. ഈ സമീപനം സ്‌കോര്‍ കാലക്രമേണ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.