ഓഗസ്റ്റ് 1 വരെ സമയം നൽകിരുന്നെങ്കിലും അതിന് മുൻപ് തന്നെ ഉയർന്ന താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി
ദില്ലി: ഈ ആഴ്ച അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇന്ത്യ 25% വരെ ഉയർന്ന തീരുവ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 1 വരെ സമയം നൽകിരുന്നെങ്കിലും അതിന് മുൻപ് തന്നെ ഉയർന്ന താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ നിരവധി വലിയ സമ്പദ്‌വ്യവസ്ഥകൾ ഇതിനകം യുഎസുമായി വ്യാപാര കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ട്രംപ് ഇന്തോനേഷ്യയ്ക്കും ഫിലിപ്പീൻസിനും വാഗ്ദാനം ചെയ്ത 19% ത്തിലധികമാണ് ഇന്ത്യയ്ക്ക് ഏർപ്പെടുത്തുമെന്ന് പറയുന്നത്. ഇന്ത്യയും യുഎസും ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 1 ലെ സമയപരിധിക്ക് മുമ്പുള്ള ഒരു ഇടക്കാല കരാറിന് സാധ്യതയില്ല എന്നാണ് റിപ്പോർട്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ തടസ്സപ്പെടുത്തുന്നതെന്താണ്?
ജനിതകമാറ്റം വരുത്തിയ വിളകൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത് അനുവദിക്കാൻ ഇന്ത്യ തയ്യാറല്ല, കൂടാതെ രാജ്യത്തിന്റെ ക്ഷീര, ഓട്ടോമൊബൈൽ മേഖലകൾ അമേരിക്കയ്ക്ക് വ്യാപാരത്തിനായി തുറക്കാനും ഇന്ത്യ തയ്യാറല്ല, ഇത് ഒരു പ്രധാന തടസ്സം തന്നെയായി നിൽക്കുന്നുണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കൃഷിയും ക്ഷീരോൽപ്പാദനവും വെറും വ്യാപാര മേഖലകളല്ല, 700 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഗ്രാമീണ ഉപജീവനത്തിന്റെ നട്ടെല്ലാണ് അവ. ഇറക്കുമതി ചെയ്യാൻ അമേരിക്കയെ അനുവദിച്ചാൽ അത് ഇന്ത്യൻ ആഭ്യന്തര വ്യവസായത്തെ തകർക്കും. അതേസമയം, ഇന്ത്യയുടെ വിപണികളിലേക്ക്, പ്രത്യേകിച്ച് കാർഷിക, ഡിജിറ്റൽ മേഖലകളിലേക്ക് പ്രവേശക്കുന്നതിനായ് യുഎസ് കഠിനമായി പരിശ്രമിക്കുന്നുണ്ട്,
