Asianet News MalayalamAsianet News Malayalam

Kerala Lottery Result: നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? വിൻ വിൻ w 701 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക.

kerala-lottery-win-win-w-701-lottery-result-today-9-1-2023
Author
First Published Jan 9, 2023, 10:07 AM IST

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ w 701 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. 

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്.

ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം AV 665886  എന്ന നമ്പറിനാണ് ലഭിച്ചത്. ​കൊല്ലത്തു വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ സമ്മാനം. എ എം ഹുസൈൻ എന്ന ഏജൻസിയിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയത്. AZ 489757 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. ഷൈജു ജേക്കബ് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്.

അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ബമ്പർ വിൽപ്പന പുരോ​ഗമിക്കുക ആണ്. 16 കോടി ആണ് ഒന്നാം സമ്മാനം. 10 ലക്ഷം ആണ് രണ്ടാം സമ്മാനം. ഈ മാസം 19നു നറുക്കെടുപ്പ് നടക്കും.

Kerala lottery Result : 2023ലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കടയിൽ അവശേഷിച്ച ലോട്ടറി ടിക്കറ്റുകൾ എടുത്തു, കട ഉടമയ്ക്ക് ലോട്ടറി അടിച്ചത് കോടികൾ

Follow Us:
Download App:
  • android
  • ios