Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 313: ആ ഭാഗ്യശാലി നിങ്ങളോ ? നിർമൽ NR 313 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിന അവധിയായതിനാൽ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തില്ല.

nirmal-nr-313-lottery-result-27-1-2023-announce-today
Author
First Published Jan 27, 2023, 7:49 AM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ NR 313 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിന അവധിയായതിനാൽ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തില്ല. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FT 318488 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ബിജു എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FX 630655 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുട ആണ് ഈ ടിക്കറ്റ് വിറ്റത്. ലോലക്കുട്ടി എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.

രോ​ഗത്തെയും ദാരിദ്ര്യത്തെയും മറികടന്ന് ഒടുവിൽ ഭാ​ഗ്യമെത്തി; ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനം നേടിയ ഭാ​ഗ്യവാനിതാ!

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ​ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം.

അതേസമയം, ഈ വർഷത്തെ സമ്മർ ബംപർ ലോട്ടറി വിൽപ്പന പുരോ​ഗമിക്കുക ആണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. മാർച്ചിൽ നറുക്കെടുപ്പ് നടക്കും. 

Follow Us:
Download App:
  • android
  • ios