Asianet News MalayalamAsianet News Malayalam

രോ​ഗത്തെയും ദാരിദ്ര്യത്തെയും മറികടന്ന് ഒടുവിൽ ഭാ​ഗ്യമെത്തി; ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനം നേടിയ ഭാ​ഗ്യവാനിതാ!

രോ​ഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാ​ഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. 

christmas bumper 2022 second prize got akhilesh
Author
First Published Jan 24, 2023, 4:06 PM IST

വൈക്കം: രോ​ഗം, കടം പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോ​ഗിച്ചായിരുന്നു ചികിത്സ. രോ​ഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാ​ഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. കടന്നുവന്ന പ്രതിസന്ധികൾ ഓർക്കുമ്പോൾ കുമാരിയുടെ കണ്ണ് ഇപ്പോഴും നിറയും. 

2009 ൽ ഇവർ വൈക്കത്ത് വന്നതാണ്. വാടകവിട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. അമ്മയെയും സഹോദരിയെയും ചേർത്തുപിടിക്കണം. വലിയ തുകയുടെ സമ്മാനം കാത്തിരിക്കുമ്പോഴും കൊച്ചു കൊച്ചു സ്വപ്നങ്ങളെക്കുറിച്ച് മാത്രമാണ് അഖിലേഷ് വാചാലനാകുന്നത്. വീട് വേണം എന്നതാണ് പ്രധാന ആ​ഗ്രഹം. വീട് വെച്ചിട്ട് അമ്മയെയും പെങ്ങളെയും കൂടെ  കൂട്ടണം. രോ​ഗകാലത്ത് ചികിത്സക്ക് പണം കണ്ടെത്താൻ മുൻകൈയെടുത്ത സിപിഎം നേതാവ് പികെ ഹരികുമാർ ഉൾപ്പെടെ പ്രതിസന്ധിയിൽ കൂടെ നിന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി പറയാനും അഖിലേഷും കുടുംബവും മറക്കുന്നില്ല. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

അതേസമയം, ക്രിസ്മസ്- ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായെത്തിയ ബംപറിന്റെ ഭാ​ഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. 


 

Follow Us:
Download App:
  • android
  • ios