ആദ്യ മഴയുടെ സുഗന്ധം അത് കുപ്പിയിലാക്കി വിൽക്കാനുള്ള ബദ്ധി ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: മണ്ണിന്റെ മണമുള്ള പെർഫ്യൂം അവതരിപ്പിച്ച് തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( ജെഎന്‍ടിബിജിആര്‍ഐ). താമസിയാതെ ഇത് വിപണിയിലേക്ക് എത്തും. പുതുമഴയിൽ ഉണ്ടാകുന്ന മണ്ണിന്റെ ​ഗന്ധത്തിനോട് പലർക്കും ഇഷ്ടമുണ്ടാകും. ഈ താൽപര്യതതിന്റെ സാധ്യത കണ്ടുപിടിച്ചിരിക്കുകയാണ് ജെഎന്‍ടിബിജിആര്‍ഐ.

ആദ്യ മഴയുടെ സുഗന്ധം അത് കുപ്പിയിലാക്കി വിൽക്കാനുള്ള ബദ്ധി ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അതിന്റെ ബിസിനസ് സാധ്യത തേടിയത് ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനമായ ഉത്തർപ്രദേശിലെ കനൗജിൽ ആണ്. ആദ്യത്തെ മഴയുടെ ​ഗന്ധം ഒരു അത്തറായി പുനർനിർമ്മിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രക്രിയയാണ് അവർ ഉപയോഗിക്കുന്നത്. ഇതിന് ചെലവേറും ഈ ചെലവ് കുറച്ചുകൊണ്ടാണ് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പെർഫ്യൂം വികസിപ്പിച്ചിരിക്കുന്നത്. ‘മിട്ടി കാ അത്തര്‍’ എന്ന വിലകൂടിയ അത്തറിനു പകരമായി ട്രേപ്പിക്കൽ സോയിൽ സെന്റ് കേരളത്തിൽ നിന്ന് പുറത്തിറങ്ങും.

ഉത്തർപ്രദേശിലെ മിട്ടി കാ അത്തര്‍ നിർമ്മിക്കുന്നത് സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ്. അതുകൊണ്ടുതന്നെ ഇതിന്റെ ചെലവ് കൂടുകലാണ്. എന്നാൽ പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളില്‍ നിന്ന് പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐ അവകാശപ്പെടുന്നത്. ഇതിന് നിര്‍മാണ ചെലവും കുറവാണ്. മിട്ടി കാ അത്തറിന്റെ ഒരു കുപ്പിയുടെ വില 10 മില്ലിക്ക് 40 രൂപ മുതൽ 1,000 രൂപ വരെയുള്ളത് ഉണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഈ പെർഫ്യൂമിന്റെ വില എത്ര വരുമെന്ന് വിപണിയ്ലെത്തിയാൽ അറിയാം