നടൻ ബാലയ്ക്ക് ലോട്ടറി അടിച്ചു. എറണാകുളത്തേക്കുള്ള യാത്രാമധ്യേ പ്രായമായ ഒരാളെ സഹായിക്കാനായി വാങ്ങിയ നാല് ലോട്ടറി ടിക്കറ്റുകൾക്കും സമ്മാനം ലഭിച്ചു. മുൻപ് ഭാര്യ കോകിലയ്ക്കും ലോട്ടറിയിലൂടെ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളി അല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച ബാല ഇപ്പോൾ തന്റെ ഭാര്യ കോകിലയുമൊത്ത് സന്തോഷകരമായ ജീവിതം നയിച്ച് പോകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ലോട്ടറി അടിച്ച വിവരം പങ്കുവയ്ക്കുകയാണ് താരം. ഒപ്പം കോകിലയും ഉണ്ട്. എറണാകുളത്തേക്ക് വരും വഴി എടുത്ത സ്ത്രീ ശക്തി ലോട്ടറിയിലൂടെയാണ് ബാലയെ തേടി ഭാഗ്യം എത്തിയത്.
"നല്ലതെ നിനൈ, നല്ലതെ നടക്കും. ഫാം ഹൗസില്‍ നിന്നും തിരിച്ച് എറണാകുളത്തേക്ക് വരികയായിരുന്നു ഞങ്ങള്‍. നല്ല പ്രായമുള്ളൊരാള്‍ ലോട്ടറി വില്‍ക്കുന്നത് കണ്ടു. എന്നോട് വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങിച്ചു. പക്ഷേ ഒരു കാര്യം പറഞ്ഞു, ലോട്ടറി അടിക്കാന്‍ വേണ്ടിയല്ല ഞാന്‍ ടിക്കറ്റ് വാങ്ങിയത്. നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. അത്രയും പ്രായമായിട്ടും അദ്ദേഹം ജോലി ചെയ്ത് ജീവിക്കുകയാണ്. പക്ഷേ സംഭവം എന്താന്ന് അറിയോ ? ചെറിയ പൈസ ആണെങ്കിലും എടുത്ത നാല് ടിക്കറ്റിനും സമ്മാനം അടിച്ചു. സന്തോഷം. ആ അപ്പൂപ്പന്‍ എന്നോട് പറഞ്ഞു തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് ലോട്ടറി അടിക്കും എന്ന്. കാശിന് വേണ്ടിയല്ല ടിക്കറ്റ് എടുത്ത് നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് അന്നേരം പറഞ്ഞത്. നിസാര പൈസയാണ്. എന്നാലും അടിച്ചു. ഒരുപാട് സന്തോഷം. ലോട്ടറി അടിക്കണമെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം വേണം", എന്നാണ് ലോട്ടറി അടിച്ച വിവരം പങ്കിട്ട് ബാല പറഞ്ഞത്.
നേരത്തെ കോകിലയ്ക്ക് ലോട്ടറി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. കാരുണ്യ ലോട്ടറിയിലൂടെ ആണ് ആദ്യമായി കോകിലയേക്ക് ഭാഗ്യം വരുന്നത്. അന്ന് 25000 രൂപയായിരുന്നു അടിച്ചത്. പിന്നീട് ഭാഗ്യതാര ലോട്ടറിയിലൂടെ 100 രൂപയും കോകിലയ്ക്ക് ലഭിച്ചു. ഇക്കാര്യവും ഏറെ സന്തോഷത്തോടെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം', എന്നായിരുന്നു അന്ന് ബാല സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.



