മലപ്പുറം: മൂന്നക്ക നമ്പർ ലോട്ടറി വിൽപന നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലോട്ടറി നടത്തിപ്പുകാരനെയും വിൽപനക്കാരായ മൂന്ന് പേരെയുമാണ് പൊലീസ് പിടികൂടിയത്. ര‍ഞ്ജിത്ത്(43), സുരേഷ് (36), ഹക്കീം (29), രതീഷ് (34) എന്നിവരാണ് പിടിയിലായത്. നടത്തിപ്പുകാരനായ ര‍ഞ്ജിത്തിൽ നിന്ന് 1,38,000 രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സുരേഷിനെ വെന്നിയൂർ ടൗണിൽ നിന്നും ഹകീമിനെയും രതീഷിനെയും വെന്നിയൂർ കൊടക്കല്ലിങ്ങൽ കടയിലും രഞ്ജിത്തിനെ വെളിമുക്ക് പാപ്പന്നൂരിലെ വീട്ടിൽ നിന്നും ഇന്നലെ ഉച്ചക്കാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മൂന്നക്ക നമ്പർ ലോട്ടറി നടത്തിപ്പുകാരനാണ് രഞ്ജിത്തെന്നും ഇയാളുടെ കീഴിൽ നൂറോളം കച്ചവടക്കാരുണ്ടെന്നും പൊലീസ് പറയുന്നു. 

പ്രതികളിൽ നിന്നും 1,54,000 രൂപ, ഒരു ലാപ്ടോപ്,  ഡയറി, ആറ് മൊബൈൽ ഫോൺ എന്നിവയും പൊലിസ് പിടികൂടി. ഗ്രെയ്ഡ് എസ്ഐ  മാരായ അഹമ്മദ്‌കുട്ടി, ശിവദാസൻ, സിവിൽ പൊലിസ് ഓഫീസർമാരായ ജയകൃഷ്ണൻ, ശിഹാബ്, ജയേഷ്, മന്മഥൻ,ജോഷി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Read Also: മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ

മുഖത്ത് സ്പ്രേ അടിച്ച് ബോധം കെടുത്തി; ലോട്ടറിക്കാരനിൽ നിന്ന് പണവും ടിക്കറ്റുകളും അടിച്ചുമാറ്റി സംഘം, കേസ്