നാല്പത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിനായി അച്ചടിച്ചത്.

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു. VE 475588 എന്ന നമ്പറിനാണ് പന്ത്രണ്ട് കോടിയുടെ ഒന്നാം സമ്മാനം. മലപ്പുറം തിരൂരിൽ ആദർശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനത്തുകയുമായെത്തിയ ബമ്പറിന്റെ ഭാ​ഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. 

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാല്പത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിനായി അച്ചടിച്ചത്. ഈ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. 300 രൂപയായിരുന്നു ബമ്പറിന്റെ ടിക്കറ്റ് വില. 42 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ ഏകദേശം 126 കോടിയോളം രൂപയാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ. 

അതേസമയം, വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച ഭാ​ഗ്യശാലിക്ക് 12 കോടി രൂപയും കയ്യിൽ ലഭിക്കില്ല. എജന്റ് കമ്മീഷനും 30 ശതമാനം നികുതി കിഴിച്ച് വരുന്ന 7 കോടി 20 ലക്ഷം അടുപ്പിച്ച തുക ആകും ഭാ​ഗ്യശാലിക്ക് ലഭിക്കു. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടിയോളം രൂപയാണ് കയ്യിൽ ലഭിച്ചത്. 

VA, VB, VC, VD, VE, VG എന്നീ ആറ് സീരീസുകളിലാണ് ഇത്തവണ വിഷു ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. ഒരു ലക്ഷ്ഷം മുതൽ ഏഴ് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് വരെയുള്ള ടിക്കറ്റുകളാണ് ഓരോ പരമ്പരകളിലായി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ആകെ 52 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണ് ലോട്ടറി വകുപ്പിന് ഉള്ളത്. എന്തായാലും ആരാകും ആ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. 

Vishu Bumper 2023 BR-91 : 'അടിച്ചു മോളേ..'; 12 കോടി ഈ നമ്പറിന്, വിഷു ബമ്പർ ഫലം അറിയാം

ടിക്കറ്റുകൾ എങ്ങനെ മാറിയെടുക്കാം ?

ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് മാറാവുന്നതാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ രേഖകൾ സഹിതം ബോധിപ്പിക്കണം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News