ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ (Kerala Lottery Karunya KR 540) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം NV 441931 എന്ന നമ്പറിനാണ് ലഭിച്ചത്. ചേർത്തല വിറ്റ ടിക്കറ്റിനാണ് സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം മലപ്പുറത്തു (246448) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
ലോട്ടറിയെടുത്തത് 981 രൂപയ്ക്ക്; യുവതിയ്ക്ക് സമ്മാനം 35.8 കോടി രൂപയുടെ ബംഗ്ലാവ്...
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ വിവിധ ലോട്ടറികൾക്ക് (Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി (lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഒന്നിൽ കൂടുതൽ തവണ ഭാഗ്യം തുണച്ചവരുടെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒറ്റരാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ യുകെ സ്വദേശിനിയുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏതാനും ദിവസങ്ങൾ മുമ്പാണ് ബെക്ക പോട്ട് എന്ന മുപ്പത്തി രണ്ടുകാരി ലോട്ടറി എടുത്തത്. ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 981 രൂപയ്ക്കാണ് യുവതി ടിക്കറ്റ് എടുത്തത്. പിറ്റേദിവസം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഭാഗ്യദേവതയുടെ കടാക്ഷം ബെക്കയെ തേടിയെത്തുക ആയിരുന്നു. 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്.
യുവതിയും ഭർത്താവും മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേക്ക് കുടുംബം താമസം മാറി കഴിഞ്ഞിരിക്കുകയാണ്.
ബെർക്‌ഷെയറിലെ ക്വീൻസ് ഹില്ലിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അടുക്കള, 5 കിടപ്പുമുറികൾ, 3 ഡ്രസ്സിംഗ് റൂമുകൾ, നാല് ലക്ഷ്വറി ബാത്ത്റൂമുകൾ, ഒരു വലിയ ഡ്രോയിംഗ് റൂം, മൂന്ന് കാർ ഗാരേജ് എന്നിവയടക്കമാണ് ഇവിടുത്തെ സൗകര്യങ്ങൾ. അടുത്തിടെയാണ് യുവതിക്ക് ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ ലോട്ടറി കൂടി അടിച്ചതോടെ ഏറെ സന്തോഷത്തിലാണ് കുടുംബം. തന്റെ മകളുടെ ഭാവി സുരക്ഷിതമായെന്നും അവൾക്ക് ഓടി കളിക്കാൻ വീട്ടിൽ ധാരാളം സ്ഥലമുണ്ടെന്നും ബെക്ക പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾക്കും ഇനി ഇവരോടൊപ്പം താമസിക്കാം.
Read more നിർമൽ NR 267 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
