Asianet News MalayalamAsianet News Malayalam

ഇത്തവണയെങ്കിലും ഭാഗ്യശാലി എത്തുമോ ? 20കോടിയുടെ ടിക്കറ്റ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്

ഇത്തവണ 45 ലക്ഷത്തിൽ പരം ടിക്കറ്റുകളാണ് വിറ്റുപോയത്. 

kerala lottery Christmas New Year Bumper first prize 20 crore tickets sold at palakkad nrn
Author
First Published Jan 24, 2024, 2:46 PM IST

പാലക്കാട്: 2023-24 വർഷത്തെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്.  പാലക്കാട് ആണ് ഈ ഭാ​ഗ്യ നമ്പർ വിറ്റുപോയിരിക്കുന്നത്. പാലക്കാട്ടെ ഷാജഹാൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് പോയത്. വിന്‍ സ്റ്റാര്‍ ഗോള്‍ഡന്‍ എന്നാണ് ഏജന്‍സി പേര്.

"പാലക്കാട് തന്നെ ഫസ്റ്റ് പ്രൈസ് ലഭിക്കുമെന്ന് തോന്നിയിരുന്നു. അത് നമ്മിടെ ഷോപ്പില്‍ തന്നെ ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഫസ്റ്റ് പ്രൈസ് ഒക്കെ മുന്‍പ് കിട്ടിയിട്ടുണ്ട്. പക്ഷേ 20 കോടിയൊക്കെ ആദ്യമായിട്ടാണ്. നമ്മുടെ തിരുവനന്തപുരത്തെ ഒരു കസ്റ്റമറാണ് ഈ ടിക്കറ്റ് കൊണ്ടുപോയിരിക്കുന്നത്(സബ് ഏജന്‍സി). അവിടെ ആയിക്കും വില്‍പ്പന നടന്നിരിക്കുക. ഇവിടെന്ന് സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളാണ്", എന്നാണ് ഏജന്‍റ് ജീവനക്കാര്‍ പറയുന്നത്. ഇത്തവണ 45 ലക്ഷത്തിൽ പരം ടിക്കറ്റുകളാണ് വിറ്റുപോയത്. 

ഭാഗ്യാന്വേഷികളെ..ഇതാ 20 കോടിയുടെ ഭാഗ്യനമ്പർ; ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു

രണ്ടാം സമ്മാനമായ 20 കോടി രൂപ 20 പേര്‍ക്ക് ഒരു കോടി രൂപ വീതമായി ലഭ്യമാക്കും. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടനകള്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios