Asianet News MalayalamAsianet News Malayalam

കേരളാ ലോട്ടറി വകുപ്പ് അന്വേഷണം തുടങ്ങി, ഓണം ബമ്പർ ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയിലോ ?

കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്.

kerala lottery department investigation on onam bumper winning lottery ticket black market allegation apn
Author
First Published Sep 30, 2023, 8:39 PM IST

തിരുവനന്തപുരം : ഓണം ബമ്പർ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ നിന്നാണെന്ന പരാതിയിൽ ലോട്ടറി വകുപ്പ് അന്വേഷണം തുടങ്ങി. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്. എന്നാൽ ലോട്ടറി വാങ്ങിയത് വാളയാറിൽ നിന്ന് തന്നെയെന്ന് ബമ്പർ ഭാഗ്യശാലി പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ

ഇത്തവണത്തെ ഓണം ബമ്പർ നാലു തമിഴ്നാട് സ്വദേശികൾക്കാണ് ലഭിച്ചത്. സുഹൃത്തുക്കളായ പാണ്ഡ്യരാജ്, നടരാജ്‌, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. അസുഖ ബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നാണ് ഭാഗ്യശാലികളിലൊരാളായ നടരാജൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചിരുന്നത്. നാല് സുഹൃത്തുക്കളും തുല്യ പണമെടുത്താണ് ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം താൻ എടുത്ത ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ നടരാജൻ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമിയെ ഫോണിൽ ബന്ധപ്പെട്ടു. ഗുരുസ്വാമി ഉടൻ കോയമ്പത്തൂരിലെത്തി നടരാജനെ കണ്ട് വിവരം സ്ഥിരീകരിച്ചു. പിന്നാലെ തിരുവനന്തപുരത്തെത്തി ടിക്കറ്റ് ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചു. ടിക്കറ്റ് അധികൃതർക്ക് കൈമാറുമ്പോൾ ഇവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തു വിടരുതെന്ന് മാത്രമായിരുന്നു ഉപാധി. ഇവരുടെ താത്പര്യപ്രകാരം ടിക്കറ്റ് കൈമാറുന്ന 8 കൈകൾ മാത്രമുള്ള  ഫോട്ടോയാണ് ലോട്ടറി വകുപ്പ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്നത്.  

ഓണം ബംമ്പർ; 25 കോടി അടിച്ച ഭാഗ്യശാലികള്‍ ലോട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഒരു കാര്യം മാത്രം!

 

Follow Us:
Download App:
  • android
  • ios