Asianet News MalayalamAsianet News Malayalam

Monsoon Bumper 2022 : ആർക്കാകും 10 കോടി ? മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ

10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 

kerala lottery monsoon bumper 2022 draw at tomorrow
Author
Thiruvananthapuram, First Published Jul 16, 2022, 11:28 AM IST

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ(Kerala Lottery) മൺസൂൺ ബമ്പർ(Monsoon Bumper 2022) ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ച(ജൂലൈ 17) നടക്കും. രണ്ട് മണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.  

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Onam Bumper 2022 : തട്ടിപ്പുകാർ പടിക്ക് പുറത്ത്; സുരക്ഷ കർശനമാക്കി ഓണം ബമ്പർ ലോട്ടറി, വിൽപ്പന 18 മുതൽ

അതേസമയം, തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25കോടിയാണ് ഇത്തവണത്തെ ബമ്പർ സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്ക് മൂന്നാം സമ്മാനമായും ലഭിക്കും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. തിരുവോണം ബമ്പറിന്റെ വിൽപ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കും. 

Follow Us:
Download App:
  • android
  • ios